പൊലീസ് വാഹനത്തില്‍ ഇടിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദനം

വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി
പൊലീസ് വാഹനത്തില്‍ ഇടിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദനം

കൊച്ചി:  വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലുവയിലാണ് സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചതിന്റെ പേരില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് നടുറോഡിലും എടത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com