ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; കാലാവധി നീട്ടിയതിനെതിരേ ബാട്ടുടകള്‍

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അന്‍പത്തിരണ്ടു ദിവസമായി ട്രോളിങ് നിരോധനം വര്‍ധിപ്പിച്ചതിനെതിരെ ബോട്ടുടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; കാലാവധി നീട്ടിയതിനെതിരേ ബാട്ടുടകള്‍

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അന്‍പത്തിരണ്ടു ദിവസമായി ട്രോളിങ് നിരോധനം വര്‍ധിപ്പിച്ചതിനെതിരെ ബോട്ടുടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.  

മൂവായിരത്തി എണ്ണൂറോളം ട്രോള്‍ ബോട്ടുകള്‍ക്കും, അറുന്നൂറിനടത്തുള്ള ഗില്ലറ്റ്ചൂണ്ടാ ബോട്ടുകള്‍ക്കും അറുപതിലധികമുള്ള പഴ്‌സ് സീന്‍ ബോട്ടുകള്‍ക്കുമാണ് ട്രോളിങ് നിരോധനം ബാധകമാകുന്നത്. പ്രധാന തുറമുഖങ്ങളില്‍ അര്‍ധരാത്രിയില്‍ ഫിയറീസ് വകുപ്പ് ചങ്ങല സ്ഥാപിക്കുന്നതോടെ നിരോധനം പ്രാബല്യത്തില്‍ വരും. യന്ത്രം ഘടിപ്പിച്ച പരമ്പരാഗതയാനങ്ങള്‍ക്കടക്കം നിരോധനം ബാധകമല്ല.

വര്‍ഷങ്ങളായി നാല്‍പത്തിയഴ് ദിവസമായിരുന്നു സംസ്ഥാനത്ത് ട്രോളിങ് നിരോധനം. എന്നാല്‍ ഇത്തവണ അന്‍പത്തി രണ്ടു ദിവസമാണ്. ദിവസം വര്‍ധിപ്പിച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ആരോപിച്ച് ബോട്ടുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക് കൂടി ബാധകമാക്കണമെന്നും ബോട്ടുടമകള്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ നിരോധനം അറുപത് ദിവസമാക്കണമെന്ന് പരമ്പരാഗത മല്‍സ്യ തെഴിലാളികളുടെ ആവശ്യം. ട്രോളിങ് നിരോധന സമയത്ത് സൗജന്യ റേഷനും മറ്റാനുകൂല്യങ്ങളും മല്‍സ്യ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 31 വരെയാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com