വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പുതിയ തീരുമാനങ്ങളുമായി ജില്ലാ ഭരണകൂടം

വൈറ്റിലയില്‍ ആലപ്പുഴ ഭാഗത്തുനിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലേക്ക് തിരിയുന്നതിനുള്ള സര്‍വീസ് റോഡ് ഉയര്‍ത്താനും ടൈല്‍ പതിക്കാനുമാണ് തീരമാനം
വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പുതിയ തീരുമാനങ്ങളുമായി ജില്ലാ ഭരണകൂടം


കൊച്ചി: വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡുഗതാഗതം സുഗമമാക്കാനും പുതിയ നടപടികളുമായി ജില്ലാഭരണകൂടം. വൈറ്റിലയില്‍ ആലപ്പുഴ ഭാഗത്തുനിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലേക്ക് തിരിയുന്നതിനുള്ള സര്‍വീസ് റോഡ് ഉയര്‍ത്താനും ടൈല്‍ പതിക്കാനുമാണ് തീരമാനം. ഈ സര്‍വീസ് റോഡും നിലവിലുള്ള മെയിന്‍ റോഡും ഒരേ ഉയരമാവുന്നതോടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാനാവും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജി കമലവര്‍ധന റാവുവിന്റെയും ജില്ലാകലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെയും നേതൃത്വത്തില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനം. 

വൈറ്റില അണ്ടര്‍പാസ് വഴി വൈറ്റില ഹബിലേക്ക് പോകുന്നിടത്തെ സര്‍വീസ് റോഡ് വീതികൂട്ടാനും ടൈല്‍ പതിക്കാനും തീരുമാനമായി. കുണ്ടന്നൂരിലെ സര്‍വീസ് റോഡുകളിലും ടൈല്‍പതിച്ച് യാത്ര സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.വൈറ്റില, കുണ്ടന്നൂര്‍  ജംഗ്ഷനുകളിലെ റോഡിലെ കുഴികള്‍  ജി എസ് ബി & ഡബ്ല്യുഎംഎം സാങ്കേതിക വിദ്യ ഉപയോഗിച്ച് നികത്താനും ടൈല്‍ വിരിക്കാനും പൊതുമരാമത്ത് വകുപ്പിന് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. 

എല്ലാ പ്രധാന ട്രാഫിക് സിഗ്‌നലുകള്‍ക്ക് സമീപമുള്ള റോഡുകളിലും സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്ന് സെക്രട്ടറി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാന സ്ഥലങ്ങളിലെല്ലാം ടൈല്‍ വിരിച്ച് റോഡ് ഗതാഗതം സുഗമമാക്കണം. 
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും ജില്ലാ കലക്ടറും പഡബഌുഡി, പൊലീസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുകയും മേല്‍പ്പാല നിര്‍മ്മാണ ജോലികള്‍ വിലയിരുത്തുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com