ഗവാസ്‌കറിന് അടിയേറ്റത് അലക്ഷ്യമായി വാഹനമോടിച്ചതിന്: മകള്‍ മര്‍ദ്ദിച്ചിട്ടില്ല; സുദേഷ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി

മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവദിവസം ഗവാസ്‌കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായാണെന്നും പരാതിയില്‍ പറയുന്നു
ഗവാസ്‌കറിന് അടിയേറ്റത് അലക്ഷ്യമായി വാഹനമോടിച്ചതിന്: മകള്‍ മര്‍ദ്ദിച്ചിട്ടില്ല; സുദേഷ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി


തിരുവനന്തപുരം: മകള്‍ മര്‍ദ്ദിച്ചെന്ന പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതി അടിസ്ഥാനരഹിതമെന്ന് എഡിജിപി സുദേഷ് കുമാര്‍. ഇത് സംബന്ധിച്ച് എഡിജിപി സുദേഷ്‌കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കി. മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവദിവസം ഗവാസ്‌കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായാണെന്നും പരാതിയില്‍ പറയുന്നു. 

അലക്ഷ്യമായി വാഹനമോടിച്ചതിനാലാണു ഗവാസ്‌കര്‍ക്കു പരുക്കേറ്റത്. പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണു ശ്രമം. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ്‌കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

എഡിജിപിയുടെ മകള്‍ തന്നെ മര്‍ദിച്ചെന്നായിരുന്നു ഡ്രൈവറായ പൊലീസുകാരന്‍ ഗവാസ്‌കറുടെ പരാതി. കഴുത്തിനു പരുക്കേറ്റ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ഗവാസ്‌കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗവ. ആശുപത്രിയിലെ പരിശോധനയില്‍ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടര്‍ന്നാണു ഗവാസ്‌കറെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

മൂന്നു മാസമായി ഗവാസ്‌കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതിനു പുറമെ എഡിജിപിയുടെ വീട്ടുകാര്‍ വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഗവാസ്‌കര്‍ എഡിജിപിയോടു നേരിട്ടു പരാതിപ്പെട്ടു. െ്രെഡവിങ് ജോലിയില്‍നിന്നു മാറ്റി ക്യാംപിലേക്കു തിരികെ വിടണമെന്നും അപേക്ഷിച്ചു. കനകക്കുന്നില്‍ പ്രഭാതസവാരിക്കായി കാറില്‍ കൊണ്ടുപോകുമ്പോള്‍ എഡിജിപിയുടെ മകള്‍, താന്‍ പരാതി പറഞ്ഞതിനെച്ചൊല്ലി അധിക്ഷേപിച്ചു. മടക്കയാത്രയിലും ഇതു തുടര്‍ന്നതോടെ വണ്ടിയില്‍ വച്ച് അധിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ യുവതിയും അമ്മയും വാഹനം നിര്‍ത്താനാവശ്യപ്പെട്ടു പുറത്തിറങ്ങി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതിനെ തുടര്‍ന്നു വീണ്ടും വാഹനത്തില്‍ കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നു ഗവാസ്‌കര്‍ പറയുന്നു. 

ഫോണ്‍ കൊണ്ടു തലയ്ക്കു പുറകില്‍ ആഞ്ഞിടിക്കുകയും പുറകില്‍ ചവിട്ടുകയും ചെയ്തു. എഡിജിപിയുടെ ഭാര്യയും മര്‍ദിച്ചെന്നു മ്യൂസിയം പൊലീസിനു നല്‍കിയ പരാതിയില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. ഡിജിപിയുടെ മകള്‍ക്കെതിരെയും പൊലീസ് െ്രെഡവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഗവാസ്‌കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകള്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നതിനാണു ഗവാസ്‌കര്‍ക്കെതിരെ കേസ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com