മീന്‍ ഫോര്‍മാലിനില്‍ ഇട്ടതാണോ എന്നറിയാന്‍ മാര്‍ഗങ്ങളുണ്ട്; ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധന കിറ്റ് പവര്‍ഫുള്ളാണ്

കിറ്റിന്റെ സഹായത്തോടെയുള്ള പരിശോധന ഫലപ്രദമായതോടെ 300 കിറ്റുകള്‍കൂടി വാങ്ങാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം
മീന്‍ ഫോര്‍മാലിനില്‍ ഇട്ടതാണോ എന്നറിയാന്‍ മാര്‍ഗങ്ങളുണ്ട്; ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധന കിറ്റ് പവര്‍ഫുള്ളാണ്

മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മീനുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍ മീനിലെ ഫോര്‍മാലിനെ കണ്ടെത്താന്‍ മാര്‍ഗമുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്ന പരിശോധനാ കിറ്റാണ് മീനുകളിലെ വിഷാംശം കണ്ടെത്താന്‍ സഹായിച്ചത്.  സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധനാ കിറ്റ് ഉപയോഗിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുത്തത്. 

കിറ്റിന്റെ സഹായത്തോടെയുള്ള പരിശോധന ഫലപ്രദമായതോടെ 300 കിറ്റുകള്‍കൂടി വാങ്ങാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. ഒരു കിറ്റ് ഉപയോഗിച്ച് ആന്‍പതു തവണ പരിശോധന നടത്താന്‍ കഴിയും. കിറ്റിനൊപ്പമുള്ള പേപ്പര്‍ സ്ട്രിപ്പ് മീനിന്റെ പുറത്ത് ഉരസിയശേഷം കിറ്റിലെ ലായനി പേപ്പറിലേക്ക് ഒഴിക്കും. പേപ്പറിന്റെ നിറം നീലയായാല്‍ മീനില്‍ വിഷമുണ്ടെന്നാണ. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6000 കിലോഗ്രാം മീനില്‍ ഫോര്‍മലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മീനില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മീന്‍ അതു വന്ന സംസ്ഥാനത്തേക്കു തിരികെ അയച്ചു. അവിടെ വില്‍പന നടത്താതിരിക്കാന്‍ ആ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്കു വിവരം കൈമാറിയിട്ടുണ്ട്. ട്രോളിങ് നിരോധനമായതിനാല്‍ ജാഗ്രതയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 

മനുഷ്യശരീരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഫോര്‍മാലിന്‍. ഇത് ചെറിയ അളവില്‍ ആണെങ്കിലും ശരീരത്തില്‍ പ്രവേശിച്ചാല്‍ വിഷമായി പ്രവര്‍ത്തിക്കും. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരെ വരാന്‍ സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com