മഞ്ചേശ്വരം തെരഞ്ഞടുപ്പ്: സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കും; ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി

മഞ്ചേശ്വരം തെരഞ്ഞടുപ്പ്: സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കും; ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി

. സമന്‍സ് വിതരണം ചെയ്യുന്നതിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവ് - കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍വീണ്ടും ഹൈക്കോടതി ഉത്തരവിട്ടു. സമന്‍സ് വിതരണം ചെയ്യുന്നതിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവ്. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് എത്തിക്കാനായിട്ടില്ലെന്ന് ജീവനക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭീഷണിയുണ്ടായാ സാഹചര്യത്തിലാണ് സമന്‍സ് നല്‍കാനാവാനാകാതെ പോയത്. ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ജീവനക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സമന്‍സ് വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതിയുടെ നിര്‍ദേശം. കെ സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം

കള്ളവോട്ട് നടന്നുവെന്നും തെരഞ്ഞടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍  കോടതിയെ സമീപിച്ചത്. വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നും ഇതാണ് തന്റെ  തോല്‍വിക്ക് കാരണമെന്നും ആരോപിച്ചായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com