യുവതിയെ മതംമാറ്റി ഐഎസിനു കൈമാറാന്‍ ശ്രമം; ഗാസിലയെ തിരഞ്ഞ് എന്‍ഐഎ

യുവതിയെ മതംമാറ്റി ഐഎസിനു കൈമാറാന്‍ ശ്രമം; ഗാസിലയെ തിരഞ്ഞ് എന്‍ഐഎ
യുവതിയെ മതംമാറ്റി ഐഎസിനു കൈമാറാന്‍ ശ്രമം; ഗാസിലയെ തിരഞ്ഞ് എന്‍ഐഎ

കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമിച്ച കേസില്‍ ബംഗളൂരു സ്വദേശിനിക്കായി എന്‍ഐഎ അന്വേഷണം തുടങ്ങി. ഗാസില എന്ന പേരുള്ള ഈ സ്ത്രീയാണ് സംഭവത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് എന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.

പത്തനംതിട്ട സ്വദേശിയായ യുവതിയില്‍ മതചിന്തകള്‍ കുത്തിവച്ചത് ബംഗളൂരു ഡയമണ്ട് സ്ട്രീറ്റില്‍ താമസിക്കുന്ന ഗാസിലയാണെന്നാണ് എന്‍ഐഎ പറയുന്നത്. ഇവരുടെ പേരു യഥാര്‍ഥമാണോയെന്നു വ്യക്തമല്ല. അപരിചിതമായ ഈ പേര് വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ഏഴാംപ്രതിയായ ഗാസില ഒളിവിലാണ്. ഒന്നാം പ്രതിയും പത്തനംതിട്ട സ്വദേശിയായ യുവതിയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ് യുവതിയെ ഗാസിലയുടെ അടുത്ത് എത്തിച്ചിരുന്നു. ബംഗളൂരുവിലെ പഠനത്തിനിടയ്ക്ക് ഗാസിലയാണ് യുവതിയെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്. ഇവര്‍ക്കു മറ്റു കേസുകളില്‍ ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്കു ഐഎസ് ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

ബംഗളൂരുവില്‍ എത്തിച്ച് തെളിവെടുപ്പു നടത്തുന്നതായി മുഹമ്മദ് റിയാസിലെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ അപേക്ഷ നല്‍കും. ബംഗളൂരുവില്‍ തനിക്കു മതപഠന ക്ലാസുകള്‍ ലഭിച്ചിരുന്നതായി യുവതി പറയുന്നുണ്ട്. എന്നാല്‍ ഇത് എവിടെയൊക്കെയാണ് അവര്‍ക്കു കൃത്യമായി പറയാനാവുന്നില്ല. ഇതിനായി റിയാസിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ബംഗളൂരുവിലെ പഠനത്തിനിടയ്ക്ക് പരിചയപ്പെട്ട റിയാസുമായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് യുവതി വിവാഹിതയായത്. എന്നാല്‍ തന്നെ സിറിയയിലേക്കു കൊണ്ടുപോയി ഐഎസിനു കൈമാറാനായിരുന്നു റിയാസിന്റെ പദ്ധതി എന്നു പിന്നീടാണ് വ്യക്തമായതെന്ന് യുവതി പറയുന്നു. ഗള്‍ഫില്‍നിന്ന് രക്ഷപെട്ട് തിരിച്ചെത്തിയാണ് യുവതി റിയാസിനെതിരെ പരാതിനല്‍കിയത്. ഈ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com