‘ക​ട​ക്കൂ പു​റ​ത്ത്’ ; മുൻമന്ത്രി പി കെ ജയലക്ഷ്മിയോട് ഗു​രു​വാ​യൂ​ർ  ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ

 മ​ക​ളു​ടെ ചോ​റൂ​ണി​നാ​ണ് ജ​യ​ല​ക്ഷ്മി​യും ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റും ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്
‘ക​ട​ക്കൂ പു​റ​ത്ത്’ ; മുൻമന്ത്രി പി കെ ജയലക്ഷ്മിയോട് ഗു​രു​വാ​യൂ​ർ  ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ

തൃശൂർ: ​മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ‘ക​ട​ക്കൂ പു​റ​ത്ത്’ പ്രയോ​ഗം ​ഗുരുവായൂർ ക്ഷേത്രത്തിലും. മുൻമന്ത്രി പി കെ ജയലക്ഷ്മിക്കും കുടുംബത്തിനുമാണ് ​ഗുരുവായൂർ ക്ഷേത്രത്തിൽ ദുരനുഭവം ഉണ്ടായത്.  മ​ക​ളു​ടെ ചോ​റൂ​ണി​നാ​ണ് ജ​യ​ല​ക്ഷ്മി​യും ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റും ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ന​ഗരസഭ കൗ​ൺ​സി​ല​റാ​യ ല​ത പ്രേ​മ​നും ഇവർക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ചോ​റൂ​ണി​ന് ശേ​ഷം ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി ക്ഷേ​ത്ര ഗോ​പു​ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ദ്യോ​ഗ​സ്​​ഥ​ൻ അപമര്യാദയായി പെരുമാറുകയും ക്ഷോഭിച്ച് പുറത്താക്കിയതെന്നും ലത പ്രേമൻ വ്യക്തമാക്കി. കൂ​ടെ​യു​ള്ള​ത് മു​ൻ മ​ന്ത്രി​യാ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പു​റ​ത്തു ക​ട​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ക​ൽ​പി​ച്ചതായി അവർ പറഞ്ഞു. 

ഇ​തി​ൽ മ​നം​നൊ​ന്ത ജ​യ​ല​ക്ഷ്മി ദ​ർ​ശ​നം ന​ട​ത്താ​തെ മ​ട​ങ്ങി. ദ​ർ​ശ​നം ന​ട​ത്താ​നാ​വാ​ത്ത​തി​ൽ ദുഃ​ഖി​ത​യാ​യ ജ​യ​ല​ക്ഷ്മി ഉ​ത്സ​വ​ക്ക​ഞ്ഞി കു​ടി​ക്കാ​ൻ നി​ൽ​ക്കാ​തെ ഗു​രു​വാ​യൂ​രി​ൽ നി​ന്ന് മ​ട​ങ്ങി. ക്ഷേത്രത്തിൽ നേരിട്ട മോശം പെരുമാറ്റം വി​ശ​ദീ​ക​രി​ച്ച്  കൗ​ൺ​സി​ല​ർ ല​ത പ്രേ​മ​ൻ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് പ​രാ​തി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ‘ക​ട​ക്കൂ പു​റ​ത്ത്’ ക്ഷേ​ത്ര​ത്തി​ലും ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ സൂചിപ്പിക്കുന്നു. അ​ങ്ങേ​യ​റ്റം പ​രു​ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ സം​സാ​രി​ച്ച​തെ​ന്ന് ജ​യ​ല​ക്ഷ്മി വ്യക്തമാക്കി. 

മു​ൻ മ​ന്ത്രി​യും കൗ​ൺ​സി​ല​റും എ​ന്ന​തു പോ​യി​ട്ട്, ര​ണ്ട് സ്​​ത്രീ​ക​ൾ എ​ന്ന പ​രി​ഗ​ണ​ന പോ​ലു​മി​ല്ലാ​തെ​യാ​യി​രു​ന്നു ശ​കാ​രം. ചോ​റൂ​ണി​ന്​ ചീ​ട്ടാ​ക്കി​യ​വ​ർ​ക്ക്​ വ​രി നി​ൽ​ക്കാ​തെ അ​ക​ത്തേ​ക്ക് വി​ടാ​ൻ അ​നു​മ​തി ന​ൽ​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മോ​ശ​മാ​യി സം​സാ​രി​ച്ച​ത്. അതേസമയം സംഭവത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് രം​ഗത്തെത്തി. മേ​ളം ക​ഴി​യും വ​രെ കാ​ത്തി​രി​ക്കാ​ൻ മാ​ത്ര​മാ​ണ് പ​റ​ഞ്ഞതെന്ന് അധികൃതർ സൂചിപ്പിച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ ബി മോ​ഹ​ൻ​ദാസും വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com