മാധ്യമപ്രവര്‍ത്തകരുമായി ചങ്ങാത്തം വേണ്ട; ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് മേധാവിയുടെ ഉഗ്രശാസന

ആഭ്യന്തര നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു വിജിലന്‍സ് മേധാവി എന്‍.സി. അസ്താനയുടെ ഉഗ്രശാസന
മാധ്യമപ്രവര്‍ത്തകരുമായി ചങ്ങാത്തം വേണ്ട; ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് മേധാവിയുടെ ഉഗ്രശാസന

തിരുവനന്തപുരം : ആഭ്യന്തര നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു വിജിലന്‍സ് മേധാവി എന്‍.സി. അസ്താനയുടെ ഉഗ്രശാസന.മാധ്യമപ്രവര്‍ത്തകരുമായി യാതൊരു ബന്ധവും വേണ്ടെന്നും രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്താല്‍ പിടികൂടുമെന്നും അസ്താന ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജിലന്‍സ് മേധാവിയായി ചുമതലയേറ്റയുടന്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദേശങ്ങളടങ്ങിയ രേഖ ചോര്‍ന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വിജിലന്‍സിന്റെ പരിഗണനയിലുള്ള പ്രധാന കേസുകളുടെ പൂര്‍ണവിവരം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു നല്‍കിയ രേഖ വാര്‍ത്തയായിരുന്നു. 

പത്രക്കാരെ സൂക്ഷിക്കുകയും അകറ്റിനിര്‍ത്തുകയും വേണം. വിജിലന്‍സില്‍നിന്നു വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നവരെ പിടികൂടാന്‍ വേണ്ടിവന്നാല്‍ പോലീസിന്റെ എല്ലാ അന്വേഷണ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ രേഖകള്‍ വരെ പരിശോധിക്കും. 

'രഹസ്യമായി വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയാല്‍ പിടിയിലാകില്ലെന്ന് ആരും കരുതരുത്. ഔദ്യോഗികചട്ടങ്ങളും നിയമങ്ങളും പൂര്‍ണമായും പാലിക്കുന്നയാളാണു ഞാന്‍. നിങ്ങളും അങ്ങനെയായിരിക്കണം. ഔദ്യോഗികചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടവയല്ലെന്ന മിഥ്യാധാരണ ആര്‍ക്കും വേണ്ട. വാര്‍ത്ത ചോര്‍ത്തുന്നവരുടെ പിന്നാലെ ഞാനുണ്ടാകും. രക്ഷപ്പെടാമെന്ന് ആരും കരുതേണ്ട' അസ്താന വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com