സജി ചെറിയാന് വേണ്ടി ഫെയ്‌സ്ബുക്ക് പ്രചാരണം :  ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി

സജി ചെറിയാന് വേണ്ടി ഫെയ്‌സ്ബുക്കിലൂടെ പ്രചാരണം നടത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി.കോരയെ കായംകുളത്തേക്കാണു മാറ്റിയത്
സജി ചെറിയാന് വേണ്ടി ഫെയ്‌സ്ബുക്ക് പ്രചാരണം :  ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ആലപ്പുഴ : ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി ഫെയ്‌സ്ബുക്കിലൂടെ പ്രചാരണം നടത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. ഡിവൈഎസ്പി അനീഷ് വി.കോരയെ കായംകുളത്തേക്കാണു മാറ്റിയത്. പകരം കായംകുളം ഡിവൈഎസ്പി ആര്‍ ബിനുവിനെ ചെങ്ങന്നൂരിലേക്ക് മാറ്റിനിയമിച്ചു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് അനീഷ് വി കോര ഷെയര്‍ ചെയ്യുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തു വരികയായിരുന്നു. 

തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തെത്തിയ നടപടി അപലപനീയമാണ്. പരസ്യമായി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ലിജുവും, ബിജെപി നേതൃത്വവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടി. ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഡിവൈഎസ്പി ഡിലീറ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com