ബിഡിജെഎസുമായി പ്രശ്‌നങ്ങളില്ല; ചരിത്രം മാറുമെന്നും പിഎസ് ശ്രീധരന്‍പിള്ള

ചെങ്ങന്നൂരില്‍ ചരിത്രം മാറ്റിക്കുറിക്കുന്ന തെരഞ്ഞടുപ്പാകുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള. ബിഡിജെഎസുമായി പ്രശ്‌നങ്ങളില്ല. പിന്തുണ ലഭിക്കുമെന്നും ശ്രീധരന്‍പിള്ള
ബിഡിജെഎസുമായി പ്രശ്‌നങ്ങളില്ല; ചരിത്രം മാറുമെന്നും പിഎസ് ശ്രീധരന്‍പിള്ള

ആലപ്പുഴ: ചെങ്ങന്നൂരില്‍ ചരിത്രം മാറ്റിക്കുറിക്കുന്ന തെരഞ്ഞടുപ്പാകുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള. ബിഡിജെഎസുമായി പ്രശ്‌നങ്ങളില്ല. പിന്തുണ ലഭിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രണ്ടുമുന്നണികള്‍ക്കും ബദലായി മുന്നാം മുന്നാം ശക്തിയായി ബിജെപി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പിഎസ് ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്രിരുന്നു. ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ വ്യക്തത ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ഇതോടെ ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളുടെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. എല്‍ഡിഎഫിനായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും യുഡിഎഫിനായി കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ഡി വിജയകുമാറുമാണ് കളത്തിലിറങ്ങുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മൂന്ന് സ്ഥാനാര്‍ത്ഥികളും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42, 000 ല്‍ പരം വോട്ടുകള്‍ നേടിയതാണ് ശ്രീധരന്‍ പിള്ളയെ വീണ്ടും പരിഗണിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫുമായി വെറും 2000 ത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ബിജെപിതക്ക് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ ഒരു അട്ടിമറി വിജയം സ്വന്തമാക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കഴിയുമെന്നാണ് ബിജെപി കേന്ദ്രസംസ്ഥാനനേതൃത്വങ്ങള്‍ കണക്കുകൂട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com