ആളും പണവും ഇറക്കി കേരളത്തെ മാറ്റാന്‍ അമിത്ഷായ്ക്കും കൂട്ടര്‍ക്കും കഴിയില്ല: പിണറായി

പണവും ആളും ഇങ്ങോട്ട് ഇറക്കുമതി ചെയ്ത് ഇവിടത്തെ അന്തരീക്ഷം മാറ്റിക്കളയാം എന്ന് അമിത് ഷായും കൂട്ടരും ധരിക്കുന്നുവെങ്കില്‍ അത്രവേഗം മറിയുന്നതല്ല കേരളത്തിന്റെ ഈ പ്രത്യേകതയെന്ന് പിണറായി
ആളും പണവും ഇറക്കി കേരളത്തെ മാറ്റാന്‍ അമിത്ഷായ്ക്കും കൂട്ടര്‍ക്കും കഴിയില്ല: പിണറായി

കണ്ണൂര്‍:പണവും ആളും ഇങ്ങോട്ട് ഇറക്കുമതി ചെയ്ത് ഇവിടത്തെ അന്തരീക്ഷം മാറ്റിക്കളയാം എന്ന് അമിത് ഷായും കൂട്ടരും ധരിക്കുന്നുവെങ്കില്‍ അത്രവേഗം മറിയുന്നതല്ല കേരളത്തിന്റെ ഈ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ മുട്ടിനോക്കിയപ്പോ നിങ്ങള്‍ക്ക് അത് മനസ്സിലായതാണ്. കേരള സമൂഹം ശക്തമായിത്തന്നെ അതിനെതിരെ പ്രതികരിക്കുമെന്ന് പിണറായി പറഞ്ഞു. 

പ്രതിപക്ഷം സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാതെ വഞ്ചനാ ദിനമായി ആചരിച്ച് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ്. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഏതെങ്കിലും തറക്കല്ലിട്ടോ എന്നാണ് ഒരു ചോദ്യം. തറക്കല്ലിടാന്‍ വല്ലാത്ത താല്പര്യം നേരത്തെയുളള യുഡിഎഫ് സര്‍ക്കാരും അതിന്റെ മുഖ്യമന്ത്രിയും കാണിച്ചിരുന്നല്ലോ. മെട്രോ ഉദ്ഘാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് ആള് സഞ്ചരിച്ചു നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം എത്ര പരിഹാസ്യമായാണ് അന്ന് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. എയര്‍പോര്‍ട്ട് ജോലികള്‍ ഒന്നുമാവാതെ അന്ന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. അത്തരം വിദ്യകളൊന്നും കാണിച്ച് ആളുകളെ പറ്റിക്കുന്ന പരിപാടി ഞങ്ങള്‍ക്കില്ലെന്നും പിണറായി പറഞ്ഞു.

നാടിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രണ്ടുവര്‍ഷത്തെ ഇടതുപക്ഷ ഭരണം കൊണ്ട് സാധിച്ചു. നല്ല സ്വീകാര്യത പൊതുവെ ജനങ്ങള്‍ക്കിടയിലുണ്ട്. സര്‍വ്വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനിയും കൂടുതല്‍ മുന്നോട്ട് പോകേണ്ടതുണ്ട്.നായനാരുടെ ജീവിതം പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമാണ്. ഇവിടെ ആരംഭിക്കുന്ന മ്യൂസിയം പാര്‍ട്ടി ചരിത്രം അറിയുന്നതിന് ഉപകരിക്കുന്നതാക്കി വളര്‍ത്തുമെന്നും പിണറായി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com