മാല മോഷണക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവം : എസ്‌ഐക്കെതിരെ നടപടി

മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ആഗസ്ത് 11നാണ് മാല കവര്‍ച്ചക്കേസില്‍ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
മാല മോഷണക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവം : എസ്‌ഐക്കെതിരെ നടപടി

കണ്ണൂര്‍: മാല മോഷണക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. കണ്ണൂര്‍ ചക്കരക്കല്‍ എസ്.ഐ പി.ബിജുവിനെ സ്ഥലം മാറ്റി. ട്രാഫിക് എന്‍ ഫോഴ്‌സ്‌മെന്റിലേക്കാണ് മാറ്റിയത്.  

മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ആഗസ്ത് 11നാണ് മാല കവര്‍ച്ചക്കേസില്‍ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവുകള്‍ കണ്ടെത്താന്‍ മെനക്കെടാതെ മുഖലക്ഷണം നോക്കിയായിരുന്നു പൊലീസ് നടപടി. പരാതിക്കാരി തിരിച്ചറിയുക കൂടി ചെയ്തതോടെ താജുദ്ദീന്‍ 54 ദിവസം ജയിലിലായി. 

കേസില്‍പ്പെട്ട് ജയിലിലായതോടെ പ്രവാസിയായ താജുദ്ദീന് ജോലിയും നഷ്ടമായി. മക്കളുടെ വിദ്യാഭ്യാസവും മുടങ്ങി. ജയിലില്‍ നിന്ന് പുറത്തുവന്ന താജുദ്ദീന്‍ നിരപരാധിത്വം തെളിയിക്കാന്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി. അങ്ങനെയാണ് സമാനകേസില്‍ ജയിലിലുള്ള ക്രിമിനല്‍ കേസ് പ്രതിയെ കണ്ടെത്തുന്നത്. 

ഇയാളുമായി തനിക്കുള്ള രൂപസാദൃശ്യമാണ് വിനയായതെന്ന് മനസ്സിലായ താജുദ്ദീന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന്‍ നിരപരാധിയാണെന്ന് തെളിഞ്ഞത്. എന്നാല്‍ താജുദ്ദീന്‍ നിരപരാധിയാണെന്ന് തെളിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുറ്റക്കാരനായ പൊലീസുകാരനെതിരെ ഒരു നടപടിയും ഉണ്ടായില്ല.  ഇതോടെ ചക്കരക്കല്‍ എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരത്തിനിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com