വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ വയസ്സും വിലാസവും തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാം

കൊച്ചി; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ വ്യാഴാഴ്ച വരെ സ്വീകരിക്കും. അടുത്ത ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിലാസം www.ceo.kerala.gov.in. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി ജനുവരി നാലിനാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 

തുടര്‍ന്നും അപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും അതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജനുവരി നാലിന് ശേഷമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുകയുള്ളൂ. മുന്‍കൂട്ടി പേരുചേര്‍ത്താല്‍ അപാകം തിരുത്താനുള്ള അവസരം ലഭിക്കും. അല്ലെങ്കില്‍ വോട്ടുചെയ്യാനുള്ള അവസരം നഷ്ടമായേക്കാം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ വയസ്സും വിലാസവും തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. അടുത്തവര്‍ഷത്തേക്കുള്ള വോട്ടര്‍പട്ടികയുടെ കരട് ഒക്ടോബര്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവരങ്ങള്‍ തെറ്റായാണ് ചേര്‍ത്തിരിക്കുന്നതെങ്കില്‍ തിരുത്താനുള്ള അപേക്ഷ നല്‍കാം. പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. പാസ്‌പോര്‍ട് സാധ്യതയുള്ള പേജുകള്‍ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com