ഗജ ആഞ്ഞുവീശിയ തമിഴ്‌നാട്ടിലല്ല, കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്തെ കോഴയില്‍

ഗജ ആഞ്ഞുവീശിയ തമിഴ്‌നാട്ടിലല്ല, കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്തെ കോഴയില്‍

കോട്ടയം: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലാണ് ശക്തമായത് എങ്കിലും ഏറ്റവും കൂടുതല്‍ മഴ തന്നത് കോട്ടയം ജില്ലയിലെ കോഴയിലാണ്. ഗജ ചുഴലിക്കാറ്റ് അതി തീവ്ര ന്യൂനമര്‍ദമായി മാറിയതോടെ പെയ്ത മഴയില്‍ കോട്ടയത്തെ കോഴയില്‍ മാത്രം പെയ്തത് 280 മില്ലീമീറ്റര്‍ മഴ. 

ഗജ ഏറ്റവും കൂടുതല്‍ ശക്തമായിരുന്ന നാഗപട്ടണം, വേളാങ്കണ്ണി എന്നിവടങ്ങളില്‍ പെയ്തത് 197 മില്ലിമീറ്റര്‍ മഴയാണ്. സംസ്ഥാനത്താകെ ലഭിച്ചത് 40 മില്ലീമിറ്ററിനടുത്ത് മഴയാണ്. എറണാകുളത്തെ പിറവത്ത് 186 മില്ലീമിറ്റര്‍ മഴയും, ഇടുക്കി തൊടുപുഴയില്‍ 152 മില്ലിമീറ്റര്‍ മഴയും, ചേര്‍ത്തലയില്‍ 117 മില്ലിമീറ്ററും, മൂന്നാറില്‍ 116 മില്ലിമീറ്റര്‍ മഴയുമാണ് പെയ്തത്. 

സംസ്ഥാനത്തെ തുലാവര്‍ഷ മഴ വ്യാഴാഴ്ച വരെ 14 ശതമാനം കുറവായിരുന്നു. എന്നാല്‍ ഗജയ്ക്ക് ശേഷം ആ കുറവ് 6.6 ശതമാനമായി കുറഞ്ഞു. കാസര്‍കകോഡ് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ടയില്‍ ലഭിച്ചത് 38 ശതമാനം അധിക മഴ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com