ശബരിമലയില്‍ പ്രതിഷേധത്തിന് 50,000 പേരെ നിയോഗിച്ചിരിക്കുന്നു; കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നെന്ന് കോടിയേരി 

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനാണ് ആര്‍എസ് എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
ശബരിമലയില്‍ പ്രതിഷേധത്തിന് 50,000 പേരെ നിയോഗിച്ചിരിക്കുന്നു; കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നെന്ന് കോടിയേരി 

തിരുവനന്തപുരം:ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനാണ് ആര്‍എസ് എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ പ്രതിഷേധത്തിന് 50,000 പേരെയാണ് ആര്‍എസ് എസ് നിയോഗിച്ചിരിക്കുന്നത്. ബിജെപിയും ആര്‍എസ് എസ്സും ശബരിമലയെ കലാപഭൂമിയാക്കാന്‍ പദ്ധതിയിടുന്നെന്നും കോടിയേരി ആരോപിച്ചു. 

മണ്ഡലകാലത്ത് യുവതികള്‍ വന്നിട്ടില്ലെന്നും പിന്നെ എന്തിനാണ് സമരമെന്നും ശബരിമല തീര്‍ഥാടനം അലങ്കോലമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.സുരേന്ദ്രന്‍ വിശ്വാസിയല്ലെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രമന്ത്രി ശബരിമലയില്‍ വന്നത് ശരിയായില്ല.പോലീസുകാരെ നിര്‍ജ്ജീവമാക്കി കലാപമുണ്ടാക്കാനാണ് ശ്രമം.ശബരിമലയില്‍ ചോരവീഴ്ത്താനാണ് അവര്‍ ശ്രമിക്കുന്നത്.

 പ്രവര്‍ത്തകര്‍ ദിവസേന ശബരിമലയില്‍ പോയി കലാപത്തിന് നേതൃത്വം നല്‍കണമെന്ന് സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. അതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ശബരിമലയില്‍ പോകാന്‍ ബിജെപി നിര്‍ദേശം നല്‍കിയത് ആറ്റിങ്ങല്‍ വര്‍ക്കല ചിറയിന്‍കീഴ് മണ്ഡലങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്കാണ്.  ഇങ്ങനെ ഡിസംബര്‍ 15വരെ ഏതെല്ലാം അസംബ്ലി മണ്ഡലങ്ങളില്‍ ഉള്ളവരാണ് സമരത്തിന്  പോവേണ്ടതെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ആരൊക്കെ നേതൃത്വം നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. 

എല്ലാ പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നത് കോടതി വിധിയാണ്. ഓരോ മണ്ഡലങ്ങളില്‍ നിന്നും ഇത്രയിത്ര സ്ത്രീകളെ കൊണ്ടു പോവണമെന്ന തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണി എടുത്തിട്ടില്ല.കേരളത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ പ്രസ്ഥാനമായ ജനാധിപത്യ മഹിളാ അസോസിയേഷനും ഓരോ ദിവസവും ഇത്രയിത്ര സ്ത്രീകള്‍ പോവണമെന്ന തീരുമാനം കൈക്കൊണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഈ സമരം. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വേണ്ടി മാത്രമല്ലേ സമരം.  സന്നിധാനവും നടപ്പന്തലും ഒരു സമരഭൂമിയാക്കി മാറ്റരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com