പമ്പാ ബസ്സില്‍ ദമ്പതികള്‍; ശബരിമലയിലെക്കെന്ന് കരുതി പ്രതിഷേധം; പൊലീസ് അകമ്പടിയോടെ ക്ഷേത്രദര്‍ശനം

പമ്പാ ബസ്സില്‍ ദമ്പതികള്‍ - ശബരിമലയിലെക്കെന്ന് കരുതി പ്രതിഷേധം - പൊലീസ് അകമ്പടിയോടെ ക്ഷേത്രദര്‍ശനം
പമ്പാ ബസ്സില്‍ ദമ്പതികള്‍; ശബരിമലയിലെക്കെന്ന് കരുതി പ്രതിഷേധം; പൊലീസ് അകമ്പടിയോടെ ക്ഷേത്രദര്‍ശനം

എരുമേലി: പമ്പ ബസില്‍ എരുമേലിയിലേക്കു യാത്ര ചെയ്ത ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ ശബരിമലയിലേക്കാണെന്ന ധാരണയില്‍ ബസ് വളഞ്ഞു പ്രതിഷേധം. ഇതോടെ എരുമേലി ക്ഷേത്രത്തിനു മുന്‍പില്‍ തൊഴുതു ദമ്പതികള്‍ മടങ്ങി. ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്

ആന്ധ്ര വിജയവാഡ മധൂര്‍ സ്വദേശികളായ കിരണ്‍കുമാര്‍ (45), ഭാര്യ നീലിമ വിജയലക്ഷ്മി (40) എന്നിവര്‍ പമ്പയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് എരുമേലിയിലെത്തിയത്. പമ്പ ബസില്‍ ഒരു സ്ത്രീയും പുരുഷനും കയറിയ വിവരമറിഞ്ഞ പ്രതിഷേധക്കാര്‍ എരുമേലിയില്‍ സംഘടിച്ചു. ദമ്പതികള്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയില്‍ ഇറങ്ങിയപ്പോള്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ ചുറ്റും വളഞ്ഞു. കാര്യമറിയാതെ ഇവര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്നു പൊലീസ് അകമ്പടിയോടെ ക്ഷേത്രത്തിനു മുന്‍പിലെത്തിച്ചു. 

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധം ശക്തമാണെന്ന് അറിയാതെയാണു പമ്പ ബസില്‍ സഞ്ചരിച്ചതെന്നു ദമ്പതികള്‍ പൊലീസിനോടു പറഞ്ഞു. വിവിധ ക്ഷേത്രങ്ങളില്‍ പോകുന്നതിന്റെ ഭാഗമായാണ് എരുമേലിയിലുമെത്തിയത്. ഇവിടെനിന്നുതിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലേയ്ക്കു പോകാനാണു തീരുമാനമെന്നും ദമ്പതികള്‍ അറിയിച്ചു.പൊലീസ് സംരക്ഷണയോടെ ക്ഷേത്രത്തിനു മുന്‍പില്‍ എത്തിയെങ്കിലും നട അടച്ചതിനാല്‍ അകത്തു പ്രവേശിക്കാനായില്ല. വിമാനമാര്‍ഗം കൊച്ചിയിലെത്തിയ ദമ്പതികള്‍ കെ.എസ്.ആര്‍.ടി.സി. ബസിലാണ് എരുമേലിയില്‍ എത്തിയത്. പ്രതിഷേധം ഭയന്നു പൊലീസ് ഇവരെ കെ.എസ്.ആര്‍.ടി. ഡിപ്പോയിലെത്തിച്ചു പുനലൂര്‍ ബസില്‍ കയറ്റി തിരികെ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com