കണ്ണൂരില്‍ തേങ്ങ പറിക്കാന്‍ എത്തിയ ആള്‍ വീട്ടമ്മയെ വെട്ടി; യുവാവ് പിടിയില്‍ 

കണ്ണൂരില്‍ തേങ്ങ പറിക്കാന്‍ എത്തിയ ആള്‍ വീട്ടമ്മയെ വെട്ടി - യുവാവ് പിടിയില്‍ 
കണ്ണൂരില്‍ തേങ്ങ പറിക്കാന്‍ എത്തിയ ആള്‍ വീട്ടമ്മയെ വെട്ടി; യുവാവ് പിടിയില്‍ 

കണ്ണൂര്‍: തേങ്ങ പറിക്കാന്‍ വന്നയാള്‍ വീട്ടില്‍ കയറി വീട്ടമ്മയെ വെട്ടി പരുക്കേല്‍പ്പിച്ചു. കെസി പെട്രോള്‍ പമ്പ് ഉടമ മോഹനന്റെ ഭാര്യ ശുഭയ്ക്കാണ് സാരമായി പരുക്കേറ്റത്. തലക്കും കൈക്കും കഴുത്തിനുമൊക്കെ വേട്ടേറ്റ ഇവരെ മയ്യില്‍ പൊലീസ് കമ്പില്‍ കെഎല്‍ഐസി ആശുപത്രിയില് എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയിലേക്ക് മാറ്റി.

കൈയിലെ പരുക്ക് ഗൗരവമുള്ളതിനാല്‍ പിന്നീട് മംഗളരൂവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് കൂവലേരി ആലത്തട്ട് സ്വദേശി സി വിവേകിനെ പൊലീസ് പിടികൂടി. കൂവേരിയിലെ വീട്ടില്‍ നിന്ന് രാത്രി ഒന്‍പതിനാണ് അറസ്റ്റ് ചെയ്തത്.

തേങ്ങ പറിക്കാനുണ്ടോയെന്ന് ചോദിച്ചായിരുന്നു ആക്രമി കരിങ്കല്‍ കുഴിയിലെ നണിയൂര്‍ എഎല്‍പി സ്‌കൂളിന് സമീപത്തെ ശൂഭയുടെ വീട്ടില്‍ എത്തിയത്. തേങ്ങ പറിച്ചുകഴിഞ്ഞപ്പോള്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ശുഭ തനിച്ചായിരുന്നു വീട്ടില്‍. വെള്ളമെടുക്കാന്‍ വീടിനകത്ത് കയറിയപ്പോള്‍ അയാളും പിന്നാലെ അകത്തുകയറി. വീട്ടമ്മ അയാളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പിന്നീട് വീട്ടമ്മ ബഹളംവെച്ചപ്പോള്‍ യുവാവ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആഞ്ഞുവിശുകയായിരുന്നു. 

പ്രതി  ഓട്ടോയിലാണ് വന്നത്. വെട്ടിയ ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. മയ്യില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിലരടയാള വിദഗ്ധരടക്കം സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com