നാമജപക്കാര്‍ കരുതിയിരുന്നോളൂ; ശബരിമലയില്‍ പ്രശ്‌നക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം; 70 സിസി ടിവി ക്യാമറകള്‍ കൂടി

നാമജപക്കാര്‍ കരുതിയിരുന്നോളൂ - ശബരിമലയില്‍ പ്രശ്‌നക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം - 70 സിസി ടിവി ക്യാമറകള്‍ കൂടി
നാമജപക്കാര്‍ കരുതിയിരുന്നോളൂ; ശബരിമലയില്‍ പ്രശ്‌നക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം; 70 സിസി ടിവി ക്യാമറകള്‍ കൂടി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനകാലത്ത് സംഘര്‍ഷം സൃഷ്ടിക്കാനെത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനങ്ങളൊരുക്കി പൊലീസ്. ക്രമസമാധാന ചുമതലയ്ക്ക് പുറമെ സംശയം തോന്നുന്നവരെ നിരീക്ഷിക്കാനും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു. സന്നിധാനവും പരിസരവും ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. െ്രെകംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നീ സമയത്ത് അക്രമം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

18നു നട അടച്ചശേഷം സന്നിധാനത്ത് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയതിന് പിടിയിലായവരില്‍ 15 പേര്‍ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരായിരുന്നു. സ്ഥിരമായി രാത്രി നട അടയ്ക്കാറാകുമ്‌ബോള്‍ ശരണംവിളിച്ച് ജാഥ നടത്തുന്നവരില്‍ പതിവ് മുഖങ്ങള്‍ നിരവധിയുണ്ട്. മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷം കഴിഞ്ഞദിവസം കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കൂടി കേസെടുത്തിരുന്നു.

പൊലീസ് നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കിയതോടെ ഈ വര്‍ഷം മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മദ്യം, സിഗററ്റ്, പാന്‍പരാഗ് എന്നിവയുടെ വില്പന തടയുന്നതിന് പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. എരുമേലി, പുല്‍മേട് തുടങ്ങിയ വഴികളും കര്‍ശന നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 70 സിസി ടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് സന്നിധാനത്ത് കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. അര കിലോമീറ്റര്‍വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകളാണ് സ്ഥാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com