കൂടുതല്‍ ക്രൈസ്തവര്‍ എന്‍ഡിഎയിലെത്തും; പി.സി ജോര്‍ജിന്റെ വരവ് തുടക്കം: പി.എസ് ശ്രീധരന്‍പിള്ള

ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് കൂടുതല്‍പേര്‍ എന്‍ഡിഎയില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
കൂടുതല്‍ ക്രൈസ്തവര്‍ എന്‍ഡിഎയിലെത്തും; പി.സി ജോര്‍ജിന്റെ വരവ് തുടക്കം: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് കൂടുതല്‍പേര്‍ എന്‍ഡിഎയില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പി.സി ജോര്‍ജിന്റെ വരവ് ഇതിന് തുടക്കമാണ്. അടുത്ത ആഴ്ചയോടെ പുതിയ സാഹചര്യം ഉരുത്തിരിയുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കൃസ്ത്യന്‍ സമൂഹത്തോട് വളരെ സഹകരിച്ച് പോകാന്‍ പറ്റിയ സാഹചര്യമാണിത്. അവരുമായി സഹകരിച്ച് ബിജെപിക്ക് പാര്‍ലമെന്റ് സീറ്റ് നേടിയെടുക്കാന്‍ കഴിയുമെന്നും ശ്രീധരന്‍പിള്ള അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബിജെപി എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിരുന്നു. ഇന്ന് കറുപ്പുടുത്താണ് രണ്ടുപേരും നിയമസഭയിലെത്തിയത്. 

പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപി. എല്ലാ പാര്‍ട്ടുകളുമായും സഖ്യത്തിന് ശ്രമിച്ചുവെന്നും പ്രതികരിച്ചത് ബിജെപി മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ തനിക്കും ബിജെപിക്കും ഒരേനിലപാടാണെന്നും അതുകൊണ്ടാണ് സഹകരണമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com