ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നു

കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്
ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നു


കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജിന്റെ ബിജെപിയുമായുള്ള സഹകരണ നീക്കം ദേശീയതലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് രംഗത്തെത്തിയ ജോര്‍ജിനെ  കൂടെ കൂട്ടിയതിലാണ് വിമര്‍ശനം. 

കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് വിമര്‍ശനം. 

ശബരിമയ വിഷയത്തില്‍ ഒരേ നിലപാടായതുകൊണ്ട് ബിജെപിക്കൊപ്പം സഹകരിക്കും എന്നായിരുന്നു സഹകരണത്തെക്കുറിച്ച് പി.സി ജോരര്‍ജ് വ്യക്തമാക്കിയത്. പി.സി ജോര്‍ജിന്റെ വരവ് തുടക്കം മാത്രമാണെന്നും ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ധാരളം പേര്‍ പാര്‍ട്ടിയിലെത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ വെട്ടിലാക്കിക്കൊണ്ട് പി.സി ജോര്‍ജിന്റെ പഴയ സ്ത്രീവിരുദ്ധ പ്രസ്താനവകള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പ്രചാരണം നടക്കുന്നത്. 

ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചുള്ള പി.സി ജോര്‍ജിന്റെ പ്രതികരണത്തിന് എതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. 

പി.സി ജോര്‍ജിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ഷട്ട്അപ്പ് പി.സി ജോര്‍ജ് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ക്യാമ്പയിന്‍ നടന്നിരുന്നു. രാഷ്ട്രീയ,സാമൂഹ്യ,കലാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കാളികളായ ക്യാമ്പയിനില്‍ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. അന്ന് ജോര്‍ജിന് എതിരെ നിലപാട് സ്വീകരിച്ച ബിജെപി ഇന്ന് അവസരവാദ രാഷ്ട്രീയം കളിക്കുന്നുവെന്ന് ട്വിറ്ററില്‍ ആക്ഷേപമുയരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com