സെന്‍കുമാറിനെതിരെ ചാരക്കേസില്‍ അന്വേഷണം നടക്കുന്നു; കേരള ട്രൈബ്യൂണല്‍ അംഗമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ 

നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ ഡിജിപിയായ സെന്‍കുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരള അഡ്മിനിസ്‌ട
സെന്‍കുമാറിനെതിരെ ചാരക്കേസില്‍ അന്വേഷണം നടക്കുന്നു; കേരള ട്രൈബ്യൂണല്‍ അംഗമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ 


കൊച്ചി : നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ ഡിജിപിയായ സെന്‍കുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനാവില്ലെന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി തനിക്ക് നിയമനത്തിന് അര്‍ഹതയുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെട്ട് തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിശദീകരണം.

ചാരക്കേസിന്റെ അന്വേഷണച്ചുമതല ഉണ്ടായിരുന്ന സമയത്ത് കോടതിയെ തെറ്റിദ്ധരിപ്പിച്ചതും തുടരന്വേഷണത്തിന് ഉത്തരവ് സമ്പാദിച്ചതും സെന്‍കുമാറാണ്. മാധ്യമങ്ങളിലൂടെ സെന്‍കുമാര്‍നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ഒരുകോടി രൂപ മാനനഷ്ടമായി വേണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാവാതെ സെന്‍കുമാറിനെ നിയമിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കെഎടി അംഗമായി തന്നെ ശുപാര്‍ശ ചെയ്തുള്ള പട്ടിക 2016 ല്‍ പുറത്തിറങ്ങിയതാണ്. പട്ടികയിലുണ്ടായിരുന്ന മറ്റു വ്യക്തികള്‍ക്ക് നിയമനം ലഭിച്ചിട്ടും തനിക്ക് ലഭിക്കാത്തത് സര്‍ക്കാരിന്റെ വിവേചനം മൂലമാണെന്നും കേസുകള്‍ നല്‍കി തന്നെ ദ്രോഹിക്കുകയാണ് എന്നുമാണ് സെന്‍കുമാറിന്റെ പരാതിയില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com