കനത്ത കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

നവംബര്‍ 29 ഉച്ചക്ക് 12 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് ജാഗ്രതാ നിര്‍ദ്ദേശം.
കനത്ത കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗള്‍ഫ് ഓഫ് മാന്നാര്‍, കൊമോറിന്‍, മാലിദ്വീപ്, ലക്ഷദ്വീപ്  തീരങ്ങളിലും തൊട്ടടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളിലുമാണ് ശക്തിയേറിയ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

നവംബര്‍ 29 ഉച്ചക്ക് 12 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് ജാഗ്രതാ നിര്‍ദ്ദേശം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 35  മുതല്‍ 45 കി.മി വരെയും ചില അവസരങ്ങളില്‍ 55 കി.മി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. 

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com