മൂന്നാറില്‍ അതിശൈത്യം, താപനില അഞ്ചുഡിഗ്രിയില്‍; വരും ദിവസങ്ങളില്‍ മൈനസിലെത്തുമെന്ന് സൂചന, സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്
മൂന്നാറില്‍ അതിശൈത്യം, താപനില അഞ്ചുഡിഗ്രിയില്‍; വരും ദിവസങ്ങളില്‍ മൈനസിലെത്തുമെന്ന് സൂചന, സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

മൂന്നാര്‍:  ശൈത്യകാലത്തിന്റെ വരവറിയിച്ച് മൂന്നാറില്‍ അതിശൈത്യം തുടങ്ങി. ബുധനാഴ്ച താപനില അഞ്ചുഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

ചൊവ്വാഴ്ച എട്ടും തിങ്കളാഴ്ച ഒന്‍പതുമായിരുന്നു താപനില. വരും ദിവസങ്ങളില്‍ താപനില മൈനസിലെത്തുമെന്നാണ് സൂചന. മൂന്നാറും പരിസരപ്രദേശങ്ങളിലും ശക്തമായ കോടമഞ്ഞ് അനുഭവപ്പെട്ടു തുടങ്ങി. അതിശൈത്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ. 

നീലക്കുറിഞ്ഞി വസന്തത്തിന് ശേഷം അതിശൈത്യം കൂടി എത്തുന്നത്
മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷ. പ്രളയത്തിന് പിന്നാലെയുളള മാസങ്ങളില്‍ മൂന്നാറിലെ ടൂറിസം മേഖല തളര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ അതിശൈത്യം ആസ്വദിക്കാന്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നത് ടൂറിസം മേഖലയ്ക്ക് പിടിച്ചുകയറാന്‍ വീണ്ടും കരുത്തുപകരുമെന്ന് മേഖലയിലുളളവര്‍ പറയുന്നു.

രാത്രിയെ മഞ്ഞ് അത്രമേല്‍ വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. തണുപ്പെന്ന് പറഞ്ഞാല്‍, ശരീരത്തിലേക്ക് സൂചി കുത്തിയിറക്കുന്ന പോലെയാണ്. പുല്‍നാമ്പുകളിലും പുഴയിലും കാറിന്റെ ചില്ലിലുമെല്ലാം അതിശൈത്യം അടയാളമിട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ മൂന്നാറിനെ അറിയണമെങ്കില്‍ രാവിലെ ആറുമണിക്കെങ്കിലും ഉണരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com