ശബരിമലയില്‍ പ്ലാസ്റ്റിക് വേണ്ട,  വനത്തിനുള്ളിലെ കടകള്‍ക്ക് നോട്ടീസ് നല്‍കി ; നിരോധനം ലംഘിച്ചാല്‍ പിഴയീടാക്കുമെന്ന് വനം വകുപ്പ്

 നാളെ മുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പിഴയീടാക്കുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയില്‍ പ്ലാസ്റ്റിക് വേണ്ട,  വനത്തിനുള്ളിലെ കടകള്‍ക്ക് നോട്ടീസ് നല്‍കി ; നിരോധനം ലംഘിച്ചാല്‍ പിഴയീടാക്കുമെന്ന് വനം വകുപ്പ്

സന്നിധാനം: ശബരിമലയെ പ്ലാസ്റ്റിക് രഹിതമാക്കാനുള്ള നടപടികളുമായി വനം വകുപ്പ് മുന്നോട്ട്. വനത്തിനുള്ളിലെ കടകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് വനം വകുപ്പ് ഇതിനകം നല്‍കിയിട്ടുണ്ട്. 55 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. 

 നാളെ മുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പിഴയീടാക്കുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇരുമുടിക്കെട്ടുകളില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് ഭക്തര്‍ക്ക് നേരത്തേ വകുപ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതരസംസ്ഥാനക്കാര്‍ക്കിടയിലും ബോധവത്കരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പ്ലാസ്റ്റിക് നിരോധിച്ച് കൊണ്ട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നുവെങ്കിലും പൂര്‍ണമായും നടപ്പിലാക്കാനായിരുന്നില്ല. പാരിസ്ഥിതിക പ്രതിസന്ധി കണക്കിലെടുത്താണ് വനം വകുപ്പ് തന്നെ ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com