മരിച്ചിട്ടും തീര്‍ന്നില്ല പക; സിപിഎം കണ്ണുരുട്ടി; സോമനാഥ് ചാറ്റര്‍ജി അനുസ്മരണം ഉപേക്ഷിച്ചു

സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജി അനുസ്മരണ പരിപാടി മാറ്റി - പരിപാടി മാറ്റിയത് അവസാന നിമിഷം 
മരിച്ചിട്ടും തീര്‍ന്നില്ല പക; സിപിഎം കണ്ണുരുട്ടി; സോമനാഥ് ചാറ്റര്‍ജി അനുസ്മരണം ഉപേക്ഷിച്ചു

കൊച്ചി: സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എറണാകുളം പബ്ലിക്ക് ലൈബ്രറി നടത്താനിരുന്ന പ്രഭാഷണ പരമ്പരകള്‍ ഉപേക്ഷിച്ചു. തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന പ്രഭാഷണ പരമ്പരകളാണ് പാര്‍ട്ടിയെ വ്യത്യസ്ത അഭിപ്രായങ്ങളെ തുടര്‍്ന്ന് ഒഴിവാക്കിയത്. പ്രധാനമന്ത്രി വാജ് പേയ്, സിപിഎം മുന്‍നേതാവും ലോക്‌സഭാ സ്പീക്കറുമായ സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ അനുസ്മരണവുമായിരുന്നു നാല് പ്രഭാഷണ പരമ്പരയിലെ ര്‌ണ്ടെണ്ണം

ഗാന്ധി- അംബേദ്കര്‍, ചെമ്മനം ചാക്കോ എന്നിവരെയും അനുസ്മരിച്ചുകൊണ്ടുള്ള പ്രഭാഷണ പരമ്പരയില്‍ വാജ് പേയിയുടെയും സോമനാഥ് ചാറ്റര്‍ജിയുടെയും പേരില്‍ അനുസ്മരണം സംഘടിപ്പിച്ചതാണ് സംഘാടകര്‍ക്ക് വിലക്കായത്്. ഇതോടെ പ്രഭാഷണ പരമ്പര ഒഴിവാക്കുകയായിരുന്നു. പരിപാടിക്ക് മുന്‍പായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ നിന്നും എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനലില്‍ നിന്നും പാര്‍ട്ടി അനുമതി വാങ്ങിയിരുന്നു.  വാജ് പേയ് അനുസ്മരണ പ്രഭാഷണത്തിനായി ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാറിനെയായിരുന്നു സംഘാടകര്‍ ക്ഷണിച്ചത്. 

സിപിഎം എംഎല്‍എ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ് രമേശന്‍, കെഎന്‍ കൃഷ്ണമൂര്‍ത്തി എന്നിവരായിരിന്നു ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും അനുമതി വാങ്ങിയിരുന്നത്. സിപിഎം മുന്‍ എംപിയും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യാന്‍ പോളായിരുന്നു സോമനാഥ് ചാറ്റര്‍ജി അനുസ്മരണത്തിന്റെ മുഖ്യപ്രഭാഷകന്‍. പാര്‍ട്ടി പുറത്താക്കിയ ഒരാളുടെ അനുസ്മരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ നടത്തുന്നത് ശരിയായ പ്രവണതയല്ലെന്നാണ് പരിപാടിയെ എതിര്‍ത്ത പാര്‍ട്ടി നേതാക്കളുടെ വാദം. കൂടാതെ പ്രഭാഷണ പരമ്പരയില്‍ ഗാന്ധി - അംബേദ്കര്‍ അനുസ്മരണവും ചെമ്മനം ചാക്കോ അനുസ്മരണവുമായിരുന്നു സംഘാടകര്‍ നിശ്ചയിച്ചത്. ഗാന്ധി - അംബേദ്കര്‍ അനുസ്മരണത്തിനായി സണ്ണി കപിക്കാടിനെയും ചെമ്മനം അനുസ്മരണത്തിനായി എം തോമസ് മാത്യുവിനെയും സംഘാടകര്‍ ക്ഷണിച്ചിരുന്നത്.

പരിപാടി മാറ്റിയത് ഞായറാഴ്ചയാണ് എസ് രമേശന്‍ അറിയിച്ചെതെന്ന് പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കേണ്ട ഇഎന്‍ നന്ദകുമാര്‍  പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവെക്കുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നെന്നും നന്ദകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com