പ്രളയത്തില്‍ നശിച്ച വാഹനങ്ങള്‍ക്ക് റോഡ് നികുതി തിരികെ നല്‍കും; അപേക്ഷ ഓണ്‍ലൈനായും സമര്‍പ്പിക്കാം

വാഹനം വാങ്ങുന്ന സമയത്ത് ഏത് അക്കൗണ്ടില്‍ നിന്നാണോ നികുതിപ്പണം ഒടുക്കിയത് അതേ അക്കൗണ്ടിലേക്കാണ് റോഡ് നികുതിയിനത്തില്‍ തിരികെ ലഭിക്കുന്ന പണവും ക്രെഡിറ്റാവുക.
പ്രളയത്തില്‍ നശിച്ച വാഹനങ്ങള്‍ക്ക് റോഡ് നികുതി തിരികെ നല്‍കും; അപേക്ഷ ഓണ്‍ലൈനായും സമര്‍പ്പിക്കാം

തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ചു പോയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സിന് പുറമേ റോഡ് നികുതിയും തിരികെ നല്‍കാന്‍ തീരുമാനമായി. ഒരുതരത്തിലും നന്നാക്കിയെടുക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുക.

 ടോട്ടല്‍ ലോസ് ആയി കണക്കില്‍പ്പെടുത്തിയ വാഹനങ്ങള്‍ ഉള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുന്ന അന്ന് മുതല്‍ അവശേഷിക്കുന്ന നികുതിത്തുക നല്‍കാനാണ് വകുപ്പിന്റെ തീരുമാനം. നികുതിത്തുക ലഭിക്കുന്നതിനായി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം. ആര്‍ടിഒ ഓഫീസ് മുഖേനെ നേരിട്ട് അപേക്ഷ നല്‍കുകയാണ് ഇതിനായി വേണ്ടത്. രജിസിട്രേഷന്‍ റദ്ദാക്കിയതിന്റെ രേഖകള്‍ ഓണ്‍ലൈനായി നിശ്ചിത അപേക്ഷാഫോറത്തിനൊപ്പം സമര്‍പ്പിക്കണം.

റോഡ് നികുതി തിരികെ കിട്ടുന്നതിനായി മോട്ടോര്‍ വാഹനവകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാഹനം വാങ്ങുന്ന സമയത്ത് ഏത് അക്കൗണ്ടില്‍ നിന്നാണോ നികുതിപ്പണം ഒടുക്കിയത് അതേ അക്കൗണ്ടിലേക്കാണ് റോഡ് നികുതിയിനത്തില്‍ തിരികെ ലഭിക്കുന്ന പണവും ക്രെഡിറ്റാവുക. ഓണ്‍ലൈന്‍ വഴിയായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com