മലബാര്‍ മേഖലയില്‍ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്
മലബാര്‍ മേഖലയില്‍ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

കോഴിക്കോട്; സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. കോഴിക്കോട് ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായിരിക്കുകയാണ്. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.  

കോഴിക്കോട് നഗരത്തില്‍ രാത്രി മൂന്ന് മണിക്കൂര്‍ കൊണ്ട് 9.91 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. 

കാസര്‍കോട് മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അടിച്ചതോടെ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി കെട്ടിടങ്ങളും മരങ്ങളും വീണു. വൈകിട്ട് മൂന്നുമണിയോടാണ് മഴയും കാറ്റും കാസര്‍കോടിന്റെ വിവിധഭാഗങ്ങളില്‍ ആഞ്ഞടിച്ചത്. കനത്ത കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മൊബൈല്‍ ടവറുകളും പരസ്യ ബോര്‍ഡുകളും നിലം പൊത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com