ശബരിമലയില്‍ വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ദേവസ്വം ബോര്‍ഡ്; എതിര്‍പ്പുമായി ജീവനക്കാര്‍ 

ശബരിമലയില്‍ വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ദേവസ്വം ബോര്‍ഡ്; എതിര്‍പ്പുമായി ജീവനക്കാര്‍ 

പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ സന്നിധാനത്ത് വനിതാ ജീവനക്കാതെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം: പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ സന്നിധാനത്ത് വനിതാജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കി. 

ശബരിമലയിലെ മണ്ഡലം-മകരവിളക്ക്,മാസപൂജകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും എംപ്ലോയിമെന്റ് ജീവനക്കാരടക്കമുള്ളവരെ നിയോഗിക്കണമെന്നാണ് കമ്മീഷണറുടെ ഉത്തരവ്. 

പ്രസ്തുത ഉത്തരവിനോട് വനിതാ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പലരും ശബരിമല ഡ്യൂട്ടിക്ക് പോകാന്‍ സമ്മതമല്ലെന്ന് എഴുതി നല്‍കിയതായും അറിയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com