എനിക്കും എന്റെ പിള്ളേര്‍ക്കും സമുദായത്തിനും വേറെ പണിയുണ്ട്, വീര കഥ തനിയെ പാടിയാല്‍ മതി;  രാഹുല്‍ ഈശ്വറിന് മറുപടിയുമായി യുവാവ്

നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാല്‍ മതി നിന്റെ സമരവീര കഥകള്‍. എനിക്കും എന്റെ പിള്ളേര്‍ക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.
എനിക്കും എന്റെ പിള്ളേര്‍ക്കും സമുദായത്തിനും വേറെ പണിയുണ്ട്, വീര കഥ തനിയെ പാടിയാല്‍ മതി;  രാഹുല്‍ ഈശ്വറിന് മറുപടിയുമായി യുവാവ്

ബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ നടത്തിയ സാമുദായിക പരാമര്‍ശങ്ങള്‍ക്ക് യുവാവ് നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ശബരിമല സംരക്ഷണത്തിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും ധര്‍മ്മയുദ്ധത്തില്‍ ജയിക്കുമെന്നുമുള്ള രാഹുല്‍ ഈശ്വറിന്റെ പോസ്റ്റില്‍ ' നമ്മുടെ പാണ സഹോദരങ്ങള്‍' ഈ വിജയം പാടിപ്പുകഴ്ത്തുമെന്നും സ്വാമി അയ്യപ്പന് വേണ്ടി പോരാടി ജയിക്കുമെന്നുമായിരുന്നു ഉണ്ടായിരുന്നത്. ഇതിനെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെജിമോന്‍ കുട്ടപ്പന്‍ വിമര്‍ശിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

"നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാല്‍ മതി നിന്റെ സമരവീര കഥകള്‍. എനിക്കും എന്റെ പിള്ളേര്‍ക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.

ഞാന്‍ ലണ്ടന്‍ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകള്‍ ഐക്യ രാഷ്ട്ര സഭ എന്നിവര്‍ക്ക് വേണ്ടി തൊഴിലാളി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു.

ജാതി മതം നോക്കാതെ പ്രവര്‍ത്തിക്കുന്നു.

ഒപ്പം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടറും ആണ്. അതിനിടയില്‍ എവിടെ സമയം.

എന്റെ മക്കള്‍ െ്രെപമറി സ്‌കൂളിലാണ്.സോളാര്‍ സിസ്റ്റം / ഹ്യൂമന്‍ ബോഡി പഠിക്കുന്നു.

തിരക്കാണ് നമ്പൂതിരി സഹോദര. നിന്റെ വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പാട്ടു എഴുതി കൊടുത്തു പാടിക്ക്.

ഇനി ഇതൊന്നുമില്ലെങ്കിലും തൊഴില്‍ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം.

അല്ലാതെ നിന്റെ വീരകഥകള്‍ പാടി നടക്കാന്‍ ഉള്ള സമയം ഒന്നും ഇല്ല.

ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങള്‍ക്ക് രസിക്കാന്‍ അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പന്‍ പോലും കൊട്ടയിട്ടില്ല തംബ്രാ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com