ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; പാസ്‌പോര്‍ട്ട് കെട്ടിവെക്കണം; കേരളത്തില്‍ പ്രവേശിക്കരുത്

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം -  പാസ്‌പോര്‍ട്ട് കെട്ടിവെക്കണം - കേരളത്തില്‍ പ്രവേശിക്കരുത്
ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; പാസ്‌പോര്‍ട്ട് കെട്ടിവെക്കണം; കേരളത്തില്‍ പ്രവേശിക്കരുത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധിയോടെ ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം. കേരളത്തില്‍ പ്രവശിക്കരുത്, ആഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 

കേസന്വേഷണത്തെ ഒരു തരത്തിലും സ്വാധിനിക്കില്ലെന്ന് ഫ്രാങ്കോ മുളയ്ക്കലിനായി ഹാജരായ അഭിഭാഷകന്‍ കോടതിയ അറിയിച്ചു. രണ്ടാമത്തെ ജാമ്യഹര്‍ജിയില്‍ കര്‍ശന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ അവസാനവാരം മുതല്‍ ഫ്രാങ്കോ റിമാന്‍ഡിലാണ്. സാക്ഷികളില്‍ രണ്ടു പേരുടെ കൂടി മൊഴിയെടുപ്പാണ് അവശേഷിക്കുന്നതെന്ന വാദവും കോടതി പരിഗണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com