എസ്എഫ്‌ഐ സമരചിത്രം ഭക്തയെ പൊലീസ് മര്‍ദിക്കുന്നതാക്കി സംഘപരിവാര്‍;  പൊളിച്ചടുക്കി സോഷ്യല്‍മീഡിയ, ഗീബല്‍സിയന്‍ നുണകള്‍ ഫാസിസത്തിന്റെ കൂടപ്പിറപ്പെന്ന് പി രാജീവ് 

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുളള പ്രതിഷേധത്തിനിടെ ഭക്തയെ പൊലീസ് മര്‍ദിക്കുന്നു എന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് സോഷ്യല്‍മീഡിയ

കൊച്ചി : ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുളള പ്രതിഷേധത്തിനിടെ ഭക്തയെ പൊലീസ് മര്‍ദിക്കുന്നു എന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് സോഷ്യല്‍മീഡിയ. എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് എസ്എഫ്‌ഐ  നടത്തിയ  ഉപരോധസമരത്തെ ശബരിമല പ്രതിഷേധമായി ചിത്രീകരിച്ച് വ്യാജപ്രചരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു.

എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് എസ്എഫ്‌ഐ നടത്തിയ ഐതിഹാസിക കൗണ്‍സിലിംഗ് ഉപരോധസമരത്തില്‍ എസ്എഫ്‌ഐ  മുന്‍ ജില്ലാ സെക്രട്ടറി സ: എം ബി ഷൈനി യെ പൊലീസ് മര്‍ദ്ദിക്കുന്നതാണ് ഈ ചിത്രം . ഷൈനി ഇപ്പോള്‍ സി പി ഐ എം വൈപ്പിന്‍ ഏരിയാ കമ്മിറ്റി അംഗമാണ്. ഗീബല്‍സിയന്‍ നുണകള്‍ ഫാസിസത്തിന്റെ കൂടപ്പിറപ്പാണെന്നും അദ്ദേഹം കുറിച്ചു. 


പി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 


ഗീബല്‍സിയന്‍ നുണകള്‍ ഫാസിസത്തിന്റെ കൂടപ്പിറപ്പാണ് . .പദ്മ മോഹന്റെ ഈ പോസ്റ്റ് നോക്കു.

എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് SFI നടത്തിയ ഐതിഹാസിക കൗണ്‍സിലിംഗ് ഉപരോധസമരത്തില്‍ SFI മുന്‍ ജില്ലാ സെക്രട്ടറി സ: എം ബി ഷൈനിയെ പോലീസ് മര്‍ദ്ദിക്കുന്നതാണ് ഈ ചിത്രം . ഷൈനി ഇപ്പോള്‍ സി പി ഐ എം വൈപ്പിന്‍ ഏരിയാ കമ്മിറ്റി അംഗമാണ്.ചിത്രം കണ്ട് ആവേശത്തില്‍ സപ്രീം കോടതിയില്‍ റിവ്യു പെറ്റീഷന്റെ ഒപ്പം ഇതു കുടി ഫയല്‍ ചെയ്യണമെന്ന് ഉപദേശിക്കുന്നുണ്ട് ഒരു കേശവന്‍ നായരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com