'ഒരുത്തന്‍ ഇങ്ങോട്ട് വരുന്നുണ്ട്, തെണ്ടാനാണ്, പത്ത് പൈസ കൊടുക്കരുത്'; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി

ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫേയ്‌സ്ബുക് പേജില്‍ കമന്റ് വരുന്നത്
'ഒരുത്തന്‍ ഇങ്ങോട്ട് വരുന്നുണ്ട്, തെണ്ടാനാണ്, പത്ത് പൈസ കൊടുക്കരുത്'; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃര്‍നിര്‍മിക്കാനുള്ള ധനസമാഹരണത്തിനായി യുഎഇ സന്ദര്‍ശിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശനം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ച് മലയാളികള്‍ തന്നെ രംഗത്ത്. പിരിവെടുക്കാന്‍ എത്തിയിരിക്കുന്ന മുഖ്യമന്ത്രിക്ക് അഞ്ചുപൈസ കൊടുക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫേയ്‌സ്ബുക് പേജില്‍ കമന്റ് വരുന്നത്. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയാണ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ തെറിവിളിച്ചും അധിക്ഷേപിച്ചുമാണ് കമന്റുകള്‍. പാര്‍ട്ടിക്കായി പിരിവെടുക്കാനാണ് മുഖ്യമന്ത്രി വരുന്നതെന്നും കൂടിക്കാഴ്ച നടത്തെരുതെന്നും മലയാളത്തിലുള്ള പോസ്റ്റുകളില്‍ പറയുന്നു. കൂടാതെ ശബരിമല വിഷയവും കുറച്ചുപേര്‍ എടുത്തിട്ടിട്ടുണ്ട്. ഭൂരിഭാഗം വരുന്ന ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ സര്‍ക്കാര്‍ മാനിക്കുന്നില്ല എന്നാണ് പറയുന്നത്. 

അതേസമയം, പ്രളയ ദുരന്തത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെ പ്രവാസി മലയാളികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. നവകേരളനിര്‍മിതിക്കുള്ള പദ്ധതികള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com