'രഹന ഫാത്തിമയെ ഐ ജി ശ്രീജിത്തിനറിയില്ലേ? അങ്ങനെ വരാന്‍ വഴിയില്ലല്ലോ?'

ആക്ടിവിസ്റ്റുകൾക്ക് ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
'രഹന ഫാത്തിമയെ ഐ ജി ശ്രീജിത്തിനറിയില്ലേ? അങ്ങനെ വരാന്‍ വഴിയില്ലല്ലോ?'

ശബരിമല : മോഡലും ആക്ടിവിസ്റ്റുമായ കൊച്ചി സ്വദേശി രഹനാ ഫാത്തിമ  രാവിലെ ശബരിമലയില്‍ പ്രവേശിക്കാനായിഎത്തിയത് വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു.  ഇതിനിടെ രഹന ഫാത്തിമയുടെ സന്ദർശനത്തിൽ .പ്രതികരണവുമായി അനിൽ അക്കര എംഎൽഎ രം​ഗത്തെത്തി.   

രഹന ഫാത്തിമയെ ഐ ജി ശ്രീജിത്തിനറിയില്ലേ? അങ്ങനെ വരാന്‍ വഴിയില്ലല്ലോ? എന്ന് അനില്‍ അക്കരെ എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്‌.

ആക്ടിവിസ്റ്റുകൾക്ക് ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. വിശ്വാസികളായ സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ യുവതികള്‍ക്ക് യൂണിഫോമും ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com