എന്നെ കയറ്റുമോ ? ; ശബരിമല കയറാന്‍ തസ്‌ലീമ നസ്‌റീനും

ശബരിമലയിൽ തനിക്ക് പ്രവേശിക്കാനാകുമോ എന്ന ചോദ്യവുമായി പ്രശസ്ത എഴുത്തുകാരി തസ്‍ലീമ നസ്റിൻ രം​ഗത്തെത്തി
എന്നെ കയറ്റുമോ ? ; ശബരിമല കയറാന്‍ തസ്‌ലീമ നസ്‌റീനും

ന്യൂഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം ഇപ്പോൾ കേരളത്തിൽ വലിയ ചർച്ചയാണ്. പ്രവേശനത്തിനെതിരെ ഹിന്ദു സംഘടനകളുടെയും വിശ്വാസികളുടെയും പ്രതിഷേധവും തുടരുകയാണ്. ഇതിനിടെ ശബരിമലയിൽ തനിക്ക് പ്രവേശിക്കാനാകുമോ എന്ന ചോദ്യവുമായി പ്രശസ്ത എഴുത്തുകാരി തസ്‍ലീമ നസ്റിൻ രം​ഗത്തെത്തി. ''56 വയസായി, എനിക്ക് ശബരിമലയിൽ കയറാന്‍ പറ്റുമോ? പക്ഷേ ഞാൻ നിരീശ്വരവാദിയാണ്'', തസ്‍ലീമ ട്വീറ്റ് ചെയ്തു. 

കൊച്ചി സ്വദേശിനിയായ ആക്ടിവിസ്റ്റ് രഹന ഫാത്തിമ, ആന്ധ്രയിൽ നിന്നുള്ള വനിത മാധ്യമപ്രവർത്തക കവിത എന്നിവർ ശബരിമല ദർശിക്കാനെത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ്  തസ്‍ലീമയുടെ ട്വീറ്റ്. 

നിരീശ്വരവാദികൾ എന്തിനാണ് ക്ഷേത്രത്തിൽ പോകുന്നത് ?, താങ്കൾ ആദ്യം ഹിന്ദു മതത്തിലേക്ക് മാറൂ എന്നിട്ടാകാം ശബരിമല ദർശനം തുടങ്ങിയ കമന്റുകൾ തസ്‍ലീമയുടെ ട്വീറ്റിന് താഴെ നിറയുകയാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് തസ്‍ലീമ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com