ദര്‍ശനത്തിനെത്തുന്നവര്‍ വ്രതമെടുത്തെന്ന് ഉറപ്പാക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ 41 ദിവസത്തെ വ്രതമെടുത്തെന്ന് ഉറപ്പാക്കണമെന്ന ആവശ്യവുമായി ഹര്‍ക്കോടതിയില്‍ ഹര്‍ജി.
ദര്‍ശനത്തിനെത്തുന്നവര്‍ വ്രതമെടുത്തെന്ന് ഉറപ്പാക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ 41 ദിവസത്തെ വ്രതമെടുത്തെന്ന് ഉറപ്പാക്കണമെന്ന ആവശ്യവുമായി ഹര്‍ക്കോടതിയില്‍ ഹര്‍ജി. പെരുമ്പാവൂര്‍ സ്വദേശിയായ ശിവന്‍ കദളിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സാംബവമഹാസഭ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയാണ് ഹര്‍ജി നല്‍കിയ ശിവന്‍ കദളി. ഇരുമുടിക്കെട്ടുമായി മലയിലെത്തുന്നവരോട് വ്രതമെടുത്താണ് വരുന്നതെന്ന് എഴുതിവാങ്ങാന്‍ ദേവസ്വം കമ്മീഷണറോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com