ലക്ഷ്മി സംസാരിച്ചുതുടങ്ങി, ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി; പരിക്കുകള്‍ ഭേദമാകാന്‍ സമയമെടുക്കും

വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങി
ലക്ഷ്മി സംസാരിച്ചുതുടങ്ങി, ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി; പരിക്കുകള്‍ ഭേദമാകാന്‍ സമയമെടുക്കും

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. പരിക്കുകള്‍ പൂര്‍ണമായി ഭേദമാകാനും മുറിവുണങ്ങാനും സമയമെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, സന്ദര്‍ശനം ചിക്ത്‌സയ്ക്കു ബുദ്ധമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരെയും കാണാന്‍ അനുവദിക്കുന്നില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്താല്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. 

കഴിഞ്ഞ മാസമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണു മരണത്തിനു കീഴടങ്ങിയത്. മകളും ഭര്‍ത്താവും മരിച്ച വിവരം  ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയെ പിന്നീടാണ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com