സ്ത്രീകളെ അറസ്റ്റ് ചെയ്യരുത്; നാമജപത്തിൽ കേസ് എടുക്കരുതെന്ന് ഡിജിപി

ശ​ബ​രി​മ​ല സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ്​​ത്രീ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന്​ പൊ​ലീ​സി​ന്​ ക​ർ​ശ​ന​നി​ർ​ദേ​ശം
സ്ത്രീകളെ അറസ്റ്റ് ചെയ്യരുത്; നാമജപത്തിൽ കേസ് എടുക്കരുതെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ്​​ത്രീ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന്​ പൊ​ലീ​സി​ന്​ ക​ർ​ശ​ന​നി​ർ​ദേ​ശം. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ  കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വൂ​ എന്ന്​​ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​. നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തിന്റെ പേ​രി​ൽ കേ​സെ​ടു​ക്ക​രു​തെ​ന്നും അറിയിച്ചു.

നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ൽ മാ​ത്ര​മാ​ണ്​ കേ​സെ​ടു​ത്ത​ത്. ന​ട​പ​ടി​ക്കെ​തി​രെ എ​ൻ.​എ​ൻ.​എ​സ്​ അ​ട​ക്ക​മു​ള്ള  സം​ഘ​ട​ന​ക​ൾ രം​ഗ​​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ഡി.​ജി.​പി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​തിന്റെ പേ​രി​ൽ അ​റ​സ്​​റ്റ്​ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com