എം ജി സർവകലാശാലയിൽ മദ്ധ്യവയസ്കന്റെ മൃതദേ​ഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 08:31 PM  |  

Last Updated: 30th October 2018 08:31 PM  |   A+A-   |  

deadgjgj

കോട്ടയം: എം ജി സർവകലാശാലയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്‍റെ (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിസി ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

പ്രദീപിനെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഇയാളുടെ ഭാര്യ രാവിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെ സർവകലാശാലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മൃതദേഹം കോട്ടയം മെഡിക്കൽ കൊളേജ് മോർച്ചറിയിലേക്ക് മാറ്റി.