നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് എ കെ ശശീന്ദ്രൻ; വിമാനത്താവളത്തേയും ​ റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിച്ച് അയ്യപ്പ ദർശന ടൂർ പാക്കേജ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 10:07 PM  |  

Last Updated: 31st October 2018 10:07 PM  |   A+A-   |  

 

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്ന നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ തുടർച്ചയായി കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. എ.സി ബസുകൾ ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ 250 ബസ്സുകൾ ചെയിൻ സർവ്വീസിനായി ക്രമീകരിച്ചിട്ടുണ്ട്. നിലക്കൽ മുതൽ പമ്പ വരെ കെ.എസ്.ആർ.ടി.സിക്ക്​ മാത്രമേ തീർത്ഥാടകരെ വഹിച്ചു കൊണ്ടു പോകാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി കെ.എസ്.ആർ. ടി. സി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തുക. നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ തുടർച്ചയായി സർവീസ് ആരംഭിക്കും. 24 മണിക്കൂറും കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടാകും. 

അയ്യപ്പ ദർശന ടൂർ പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട്.വിമാനത്താവളം,​ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന്​ തീർഥാടകരെ സ്വീകരിച്ച്​ ശബരിമല ദർശനം കഴിഞ്ഞ്​ തിരികെ കൊണ്ടുവരുന്ന തരത്തിലാണ് പാക്കേജ്. ഒക്ടോബർ 29 മുതൽ തന്നെ കെ.എസ്.ആർ.ടി.സിയുടെ വെബ്സൈറ്റ് വഴി മുൻകൂർ ബുക്കിങ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. 

TAGS
ksrtc