ശബരിമല : സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്‍എസ്എസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 12:06 PM  |  

Last Updated: 31st October 2018 12:06 PM  |   A+A-   |  

കോട്ടയം : ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്‍എസ്എസ്. പ്രതിഷേധത്തെ കുറിച്ച് മറ്റ് സംഘടനകളുമായി ആലോചിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 

ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രിംകോടതി കേസ് എടുക്കുന്ന പതിമൂന്നാം തീയതി വരെ നാമജപയജ്ഞം നടത്തും. അധികൃതരുടെ മനസ്സ് മാറാനാണ് പ്രാര്‍ത്ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ച് അപ്പോള്‍ ആലോചിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.