എലിപ്പനി ബാധിച്ച് ഇന്ന് അഞ്ച് മരണം: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ച് മരണം കൂടി.
എലിപ്പനി ബാധിച്ച് ഇന്ന് അഞ്ച് മരണം: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ച് മരണം കൂടി. ഇതോടെ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 26 ആയി. കോഴിക്കോട് മൂന്നു പേരും എറണാകുളം മലപ്പുറം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് മരിച്ചത്. 

മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയില്‍ സുമേഷ്, വടകര കുട്ടോത്ത് സ്വദേശി ഉജേഷ് എന്നിവരാണു കോഴിക്കോട് മരിച്ചത്. മലപ്പുറം ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവിയാണ് മലപ്പുറത്ത് മരിച്ചത്. എറണാകുളത്ത് പെരുമ്പാവൂര്‍ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരിയാണ് (51) മരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കൂവപ്പടി, നെടുമ്പാശേരി മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കുമാരി.

അതേസമയം, പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച മാത്രം ഒന്‍പതു പേരാണ് എലിപ്പനി മൂലം മരിച്ചത്. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com