പ്രളയം മൂലം നറുക്കെടുപ്പ് മാറ്റി; വീട്ടമ്മയ്ക്ക് ലോട്ടറിയടിച്ചത് 60 ലക്ഷം

പ്രളയത്തെ തുടർന്ന് ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചപ്പോൾ, ടിക്കറ്റെടുത്ത വീട്ടമ്മയെ ഇരട്ട ഭാ​ഗ്യം കടാക്ഷിച്ചു
പ്രളയം മൂലം നറുക്കെടുപ്പ് മാറ്റി; വീട്ടമ്മയ്ക്ക് ലോട്ടറിയടിച്ചത് 60 ലക്ഷം

മാവേലിക്കര: പ്രളയത്തെ തുടർന്ന് ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചപ്പോൾ, ടിക്കറ്റെടുത്ത വീട്ടമ്മയെ ഇരട്ട ഭാ​ഗ്യം കടാക്ഷിച്ചു. തെക്കേക്കര തടത്തിലാൽ ചിറ്റേത്ത് വടക്കതിൽ മഞ്ജുളയ്ക്കാണ് (35) സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ സമ്മാനമായി അടിച്ചത്. ഒപ്പം ഒരേ നമ്പറിലുള്ള 12 ടിക്കറ്റ് എടുത്ത മഞ്ജുളയ്ക്കു 11 ടിക്കറ്റുകളുടെ സമാശ്വാസ സമ്മാനമായ 88,000 രൂപ കൂടി ലഭിക്കും. പ്രളയത്തെത്തുടർന്ന് ഓഗസ്റ്റ് 21നു നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് 28ലേക്കു മാറ്റുകയായിരുന്നു. ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ മാവേലിക്കര ശാഖയിൽ ഹാജരാക്കി.

28ന് ഭരണിക്കാവിൽ നിന്നാണ് 384067 എന്ന നമ്പറിന്റെ വ്യത്യസ്ത സീരീസുകളിലെ 12 ടിക്കറ്റുകൾ മഞ്ജുള എടുത്തത്. ഇതിൽ എസ്ഒ എന്ന സീരിസിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 15 വർഷമായി ഭാഗ്യക്കുറി എടുക്കുന്ന മഞ്ജുളയ്ക്ക് നേരത്തെ ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കടം തീർത്ത് വീടു വയ്ക്കണമെന്നും സഹോദരങ്ങളെ രക്ഷപ്പെടുത്തണമെന്ന ആ​ഗ്രഹമാണ് മഞ്ജുളയ്ക്കുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com