ദുരിതാശ്വാസ കിറ്റുകള്‍ തട്ടാന്‍ സിപിഎം നേതാക്കളുടെ ശ്രമം, വില്ലേജ് ഓഫീസര്‍ മറ്റൊരു പൂട്ടിട്ട് പൂട്ടി

സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു
ദുരിതാശ്വാസ കിറ്റുകള്‍ തട്ടാന്‍ സിപിഎം നേതാക്കളുടെ ശ്രമം, വില്ലേജ് ഓഫീസര്‍ മറ്റൊരു പൂട്ടിട്ട് പൂട്ടി

കൊച്ചി: പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ സൂക്ഷിച്ച ഗോഡൗണിന്റെ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി മറ്റൊരു പൂട്ടിട്ട് ഗോഡൗണ്‍ പൂട്ടി താക്കോല്‍ അദ്ദേഹത്തിന്റെ കൈവശം വെച്ചു. വടുതലയിലായിരുന്നു സംഭവം. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പൂട്ടിട്ട് പൂട്ടിയത്. 

മത സ്ഥാപനങ്ങളിലും, സ്‌കൂളുകളിലും കിറ്റുകള്‍ സൂക്ഷിക്കരുത് എന്ന നിര്‍ദേശം ഉണ്ടായതിനെ തുടര്‍ന്നാണ് കടമുറിയില്‍ കിറ്റുകള്‍ സൂക്ഷിച്ചതെന്ന് ചേരാനല്ലൂര്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ കടമുറി ഷട്ടറിട്ട് പൂട്ടിയതിന് ശേഷം ഇതിന്റെ താക്കോല്‍ സിപിഎം കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും കൈവശം വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

നാട്ടുകാരുടെ പ്രതിഷേധത്തിന്റെ സമയത്ത് കാക്കനാടായിരുന്നു വില്ലേജ് ഓഫീസര്‍ ഷിനോജ്. പൊലീസ് വില്ലേജ് ഓഫീസറെ വിളിച്ചു വരുത്തി. താക്കോല്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞുവെങ്കിലും പുതിയ പൂട്ടിട്ട് പൂട്ടണമെന്ന് പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com