'ഭയക്കേണ്ട, ഹനാന്‍ തിരിച്ചു വരും', ഏവരും കാത്തിരുന്ന ഹനാന്റെ ചികിത്സാ വിവരങ്ങളുമായി ഒരു ഫേസ്ബുക്ക് ലൈവ് 

ഹനാന്റെ ചികിത്സാ വിവരങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയാണ് അല്‍അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഡയറക്ടര്‍ പൈജാസ്
'ഭയക്കേണ്ട, ഹനാന്‍ തിരിച്ചു വരും', ഏവരും കാത്തിരുന്ന ഹനാന്റെ ചികിത്സാ വിവരങ്ങളുമായി ഒരു ഫേസ്ബുക്ക് ലൈവ് 

വാഹനാപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ കൃത്യമായ ആരോഗ്യവിവരങ്ങള്‍ പുറത്തറിയാതിരുന്നതില്‍ ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഹനാന്റെ ചികിത്സാ വിവരങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയാണ് അല്‍അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഡയറക്ടര്‍ പൈജാസ്. 

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഹനാന്റെ നട്ടെല്ലിനും ഡി12 വെര്‍ട്ടിബ്രയ്ക്കും പൊട്ടല്‍ ഉണ്ടെന്നും ഇപ്പോള്‍ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചെന്നും പൈജാസ് ലൈവില്‍ പറയുന്നു. ഹനാന് ആളുകളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹനാന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഒരുപാടി നന്ദിയുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.  

കോഴിക്കോടുനിന്ന് ഒരു പരിപാടി കഴിഞ്ഞ് സുഹൃത്തിന്റെ കാറില്‍ മടങ്ങവെ കൊടുങ്ങല്ലൂര് വച്ചാണ് ഹനാന് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. 

തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതോടെയാണ് ഹനാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകള്‍ വായിച്ചറിഞ്ഞ് സംവിധായകന്‍ അരുണ്‍ഗോപി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 

മീന്‍ വിറ്റും കച്ചവടങ്ങള്‍ നടത്തിയും ഈവന്റ് മാനേജ്‌മെന്റിന് പോയുമൊക്കെയാണ് കൊളേജ് പഠനത്തിനുള്ള പണം ഹനാന്‍ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com