സിപിഎം സംഘടിത മതമേധാവികളുടെ തടവില്‍; കന്യാസ്ത്രീകള്‍ തെരുവില്‍; നാവനക്കാതെ ഡിവൈഎഫ്‌ഐ

സംഘടിത മതമേധാവികളെ ഭയക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും അവരുടെ നിര്‍ദേശങ്ങളെ മറികടക്കാനും കഴിയുന്നില്ല. ഇതാണ് കന്യാസ്ത്രീകളെ പോലും സമരമുഖത്ത് എത്തിയിരിക്കുന്നത്
സിപിഎം സംഘടിത മതമേധാവികളുടെ തടവില്‍; കന്യാസ്ത്രീകള്‍ തെരുവില്‍; നാവനക്കാതെ ഡിവൈഎഫ്‌ഐ

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീപീഡന കേസില്‍ നടപടിയുണ്ടാകാന്‍ കന്യാസ്ത്രീകള്‍ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥയാണെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. സിപിഎം സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്നും മുരളീധരന്‍ പറഞ്ഞു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ലഭിച്ചതിനു ശേഷം ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താനോ, വഴിത്തിരിവുണ്ടാക്കാനോ പോലീസിന് കഴിയാത്തത് സര്‍ക്കാരിന്റെ ഇടപെടലും സി.പി.എമ്മിന്റെ നിയന്ത്രണവും കൊണ്ടാണ്. പൊരുതുന്ന യുവജന പ്രസ്ഥാനമെന്നു അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐക്ക് സഹപ്രവര്‍ത്തകയെ സി.പി.എം എം.എല്‍.എ പീഡിപ്പിച്ചതായ പരാതിയില്‍ ഒരക്ഷരം മിണ്ടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി


പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ത്രീപീഡന കേസില്‍ നടപടിയുണ്ടാകാന്‍ കന്യാസ്ത്രീകള്‍ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥ കാണിക്കുന്നത്, കേരളം ഭരിക്കുന്ന ഇടത് മുന്നണി സര്‍ക്കാരും, ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും സംഘടിത മതമേധാവികളുടെ തടങ്കലിലാണ് എന്നാണ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ലഭിച്ചതിനു ശേഷം ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താനോ, വഴിത്തിരിവുണ്ടാക്കാനോ പോലീസിന് കഴിയാത്തത് സര്‍ക്കാരിന്റെ ഇടപെടലും സി.പി.എമ്മിന്റെ നിയന്ത്രണവും കൊണ്ടാണ്. സംഘടിത മതമേധാവികളുടെ സ്വാധീനമാണ് ഇതിനു പിന്നിലെ കാരണം. സംഘടിത മതമേധാവികളെ ഭയക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും അവരുടെ നിര്‍ദേശങ്ങളെ മറികടക്കാനും കഴിയുന്നില്ല. ഇതാണ് കന്യാസ്ത്രീകളെ പോലും സമരമുഖത്ത് എത്തിയിരിക്കുന്നത്.

പി.കെ.ശശി എം.എല്‍.എക്കെതിരായ പീഡന പരാതി പുറത്തു വന്നിട്ടും സ്വന്തം സഹപ്രവര്‍ത്തകയ്ക്കുണ്ടായ ദുര്യോഗത്തില്‍ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐയുടെ നിലപാട് എന്തെന്നറിയാന്‍ പൊതുജനത്തിന് അറിയാന്‍ താല്‍പര്യമുണ്ട്. പൊരുതുന്ന യുവജന പ്രസ്ഥാനമെന്നു അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐക്ക് സഹപ്രവര്‍ത്തകയെ സി.പി.എം എം.എല്‍.എ പീഡിപ്പിച്ചതായ പരാതിയില്‍ ഒരക്ഷരം മിണ്ടാന്‍ പോലും കഴിഞ്ഞിട്ടില്ല. 

സ്വതന്ത്ര യുവജന സംഘടനയെന്നു പറയപ്പെടുന്ന ഡി. വൈ.എഫ്.ഐ. സി.പി.എമ്മിന്റെ നിയന്ത്രണത്തിലല്ല എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, പി.കെ.ശശിക്കെതിരായ പീഡന പരാതിയില്‍ നാവനക്കാന്‍ കഴിയാത്ത ഡി.വൈ.എഫ്.ഐ., സി.പി.എം പറയുന്നതിന് അപ്പുറത്തേക്ക് ഒരടി പോലും മുന്നോട്ടുവയ്ക്കാന്‍ കഴിയാത്ത അടിമകളാണെന്നു തെളിഞ്ഞിരിക്കുന്നു. പൊരുതുന്ന യുവജനപ്രസ്ഥാനത്തിന് സി.പി.എമ്മിന്റെ അടിമപ്പണിയെടുക്കാന്‍ മാത്രമേ കഴിയൂ എന്നതിന്റെ ഉത്തമ ഉദാഹരണമായി പി.കെ.ശശിക്കെതിരായ പീഡന പരാതി മാറിയിരിക്കുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com