150 ചോദ്യങ്ങള്‍, ബിഷപ്പിന്റെ ഉത്തരത്തില്‍ തൃപ്തരാവാതെ പൊലീസ്‌

150 ചോദ്യങ്ങള്‍, ബിഷപ്പിന്റെ ഉത്തരത്തില്‍ തൃപ്തരാവാതെ പൊലീസ്‌

ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

കൊച്ചി; കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ 150 ചോദ്യങ്ങളാണ് ബിഷപ്പിനോട് ചോദിച്ചത്. ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റ് സംബന്ധിച്ച് വ്യാഴാഴ്ച വൈകിട്ടോടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്നു ബിഷപ് ആവര്‍ത്തിച്ചു. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ഏതാനും ഫോട്ടോകള്‍, മെസേജുകള്‍ എന്നിവ ഹാജരാക്കിയതായും സൂചനയുണ്ട്.

കുറവിലങ്ങാട് മഠത്തില്‍ തങ്ങിയിട്ടില്ലെന്ന മൊഴിയിലും ഉറച്ചുനിന്നു. ചില തെളിവുകള്‍  പൊലീസിനു കൈമാറിയിട്ടുണ്ടെന്നു ബിഷപ്പിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ബിഷപ്പിന്റെ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണു സൂചന.

മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. രാവിലെ വന്നതുപോലെ നാടകീയമായി തന്നെയായിരുന്നു ബിഷപ്പിന്റെ മടക്കവും. മാധ്യമങ്ങള്‍ക്കു മുഖം നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ അന്വേഷണസംഘം ചോദ്യം ചെയ്തതു റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളടക്കം വന്‍പടയാണ് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com