നവകേരള നിര്‍മാണത്തിന് അവരില്ല, യുവ ഐഎഎസുകാര്‍ കൂട്ടത്തോടെ കടല്‍ കടക്കുന്നു; നാലു പേര്‍ക്കു പിന്നാലെ രാജമാണിക്യവും വിദേശത്തേക്ക്‌

ജി.ആര്‍.ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്‍, സ്വാഗത് ആര്‍.ഭണ്ടാരി, മൃന്‍മയി ജോഷി എന്നിവരാണ് നേരത്തെ വിദേശത്തേക്ക് പോയത്
നവകേരള നിര്‍മാണത്തിന് അവരില്ല, യുവ ഐഎഎസുകാര്‍ കൂട്ടത്തോടെ കടല്‍ കടക്കുന്നു; നാലു പേര്‍ക്കു പിന്നാലെ രാജമാണിക്യവും വിദേശത്തേക്ക്‌

തിരുവനന്തപുരം: നാല് യുവ ഐപിഎസ്സുകാര്‍ക്ക് പിന്നാലെ ഉപരിപഠനത്തിനായി എം.ജി. രാജമാണിക്യവും വിദേശത്തേക്ക്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ രാജമാണിക്യം ലണ്ടനിലെ കിങ്‌സ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യാനായിട്ടാണ് പോകുന്നത്. കഴിഞ്ഞ മാസം അവസാനമാണ് അദ്ദേഹം യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം പ്രളയക്കെടുതിയിലായതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പടെയുള്ള യുവ ഐപിഎസ് ഓഫീസര്‍മാര്‍ പഠിക്കാനായി നേരത്തെ വിദേശത്തേക്ക് പോയിരുന്നു. 

ഒരു വര്‍ഷത്തെ കോഴ്‌സിനാണ് രാജമാണിക്യം ചേര്‍ന്നിരിക്കുന്നത്. ശനിയാഴ്ച അദ്ദേഹം ലണ്ടനിലേക്ക് തിരിക്കും. എറണാകുളം കളക്റ്ററായും റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസറായും, കെഎസ്ആര്‍ടിസി എംഡിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 

ജി.ആര്‍.ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്‍, സ്വാഗത് ആര്‍.ഭണ്ടാരി, മൃന്‍മയി ജോഷി എന്നിവരാണ് നേരത്തെ വിദേശത്തേക്ക് പോയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഹാര്‍വഡ് സര്‍വകലാശാലയിലാണു ചേര്‍ന്നത്. ഇടുക്കി ജില്ലാ കലക്ടറായിരുന്ന ജി.ആര്‍.ഗോകുല്‍ യുഎസ്എയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലാണു മാസ്‌റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്നത്.  മൃന്‍മയി ജോഷി ഓക്‌സ്ഫഡ് സര്‍വകലാശാലയിലാണു മാസ്‌റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്നത്. സ്വാഗത് ആര്‍.ഭണ്ടാരി അമേരിക്കയിലെ ഹൂസ്റ്റണില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സാണു തിരഞ്ഞെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com