വെന്റിലേറ്റര്‍ വേര്‍പെടുത്തിയതോടെ അനക്കം നിലച്ചു, മരിച്ചെന്നു വിധിയെഴുതിയ കുഞ്ഞ് ആംബുലന്‍സില്‍ വച്ച് നിലവിളിച്ചു, നടുക്കം

കു​ഞ്ഞ്​ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നി​ട​യി​ല്ലെ​ന്ന് ഡോക്ടർ വിവരമറിയിച്ചതോടെ കു​ഞ്ഞി​നെ വി​ട്ടു​ത​ര​ണ​മെ​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അ​ടി​മാ​ലി: മ​രി​ച്ചെ​ന്നു കരുതി സം​സ്​​കാ​ര​ത്തി​നായി ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലേ​ക്ക് കൊണ്ടുവരവെ ന​വ​ജാ​ത​ശി​ശു വഴിമധ്യേ കരഞ്ഞു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച കു​ഞ്ഞ്​​ പ്ര​സ​വ​ത്തി​ന് മു​മ്പ്​ പൊ​ക്കി​ൾ​കൊ​ടി ക​ഴു​ത്തി​ൽ ചു​റ്റി ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റി​രു​ന്നതിനാൽ ചികിത്സയിലായിരുന്നു.  

വി​ദ​ഗ്​​ധ ചി​കി​ത്സയ്​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കുഞ്ഞ് വെന്റിലേറ്ററിന്റെ സ​ഹാ​യ​ത്തോ​ടെയാണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യിരുന്നത്. കു​ഞ്ഞ്​ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നി​ട​യി​ല്ലെ​ന്ന് ഡോക്ടർ വിവരമറിയിച്ചതോടെ കു​ഞ്ഞി​നെ വി​ട്ടു​ത​ര​ണ​മെ​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വി​ട്ടു​ന​ൽ​കു​ന്ന​തി​ലെ പ്ര​ശ്​​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം കൊ​ണ്ടു​പോ​കു​ന്ന​താ​യി എ​ഴു​തി​വാ​ങ്ങി വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

വെന്റിലേറ്റർ വേർപ്പെടുത്തിയതോടെ അനക്കം നിലച്ച കുഞ്ഞ് മരിച്ചെന്ന ധാരണയിൽ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുവന്നു. സംസ്കാരത്തിനടക്കം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വീട്ടിലേക്കുള്ള വഴിമധ്യേ കുഞ്ഞ് ഒന്നിലധികം തവണ കരഞ്ഞത്. തുടർന്ന് പ​രി​ഭ്രാ​ന്തി​യി​ലാ​യ ബ​ന്ധു​ക്ക​ൾ കു​ഞ്ഞി​നെ അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കുഞ്ഞിന്റെ നില ​ഗുരുതരാവസ്ഥയിൽ തന്നെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com