ന്യൂനമർദവും അന്തരീക്ഷച്ചുഴിയും, 25ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കർണാടക മുതൽ കന്യാകുമാരിവരെ ന്യൂനമർദപാത്തി രൂപം കൊളളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂനമർദവും അന്തരീക്ഷച്ചുഴിയും, 25ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കർണാടക മുതൽ കന്യാകുമാരിവരെ ന്യൂനമർദപാത്തി രൂപം കൊളളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശ്രീലങ്കയിൽ നിന്ന് കന്യാകുമാരി ഭാ​ഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊളളും. ഇതിന്റെ ഫലമായി 25ന് കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴ  പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 

 25ന്  ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 24 മണിക്കൂറിനിടെ ഏഴു മുതൽ 11 സെന്റിമീറ്റർ‌ വരെ മഴ പെയ്യുമെന്നാണ് പ്രവചനം.

അതേസമയം ഒഡീഷ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റ് ദായേ ചത്തീസ്​ഗഡ് ഭാ​ഗത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com